കോഴിക്കോട്: മലഞ്ചരക്ക് മോഷണം പതിവാക്കിയ ദമ്പതികൾ അരീക്കോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന 33 എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷക്കാലമായി ദമ്പതികൾ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തി വരിക്കയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമായും നാളികേരം, അടക്ക, റബ്ബർ ഷീറ്റ് ഉൾപ്പെടെയുള്ളവയായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത്. ദമ്പതികൾക്ക് ആറു വയസ്സും ആറുമാസമായ രണ്ട് കുട്ടികളുണ്ട് ഇവരെയും കൊണ്ട് പകൽസമയങ്ങളിൽ വിവിധ ഇടങ്ങളിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തും. 

Read Also: Nitha Fathima Death : നിദ ഫാത്തിമയുടെ മരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേരള അസോസിയേഷന്‍


തുടർന്ന് പുലർച്ച സമയങ്ങളിൽ വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറിൽ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി എന്ന് പറയുന്നത്. ഇവരുടെ മോഷണം പതിവായതോടെ അരീക്കോട് പൊലീസ് സ്റ്റേഷനിൽ ഈ അടുത്തകാലത്ത് നിരവധി പരാതികളാണ് ലഭിച്ചത്. 


ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ദമ്പതികൾ ഇരുവേറ്റിയിലെ ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ പിടിയിലായത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ, ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും ഇവർ മോഷണം നടത്തിയത്. 

Read Also: Depression in Bengal sea: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


ഇങ്ങനെ മോഷണം നടത്തുന്ന മലഞ്ചരക്ക് ഓമശ്ശേരിയിലും മറ്റുമാണ് ഇവർ വില്പന നടത്തിയിരുന്നത്. ഇവിടെ അരീക്കോട് പൊലീസ് ഇവരെ എത്തിച്ചു തെളിവെടുപ്പ് നടത്തി. അതെ സമയം ക്വിന്റൽ കണക്കിന് മലഞ്ചരക്കാണ് ഇവർ വിവിധ ഇടങ്ങളിൽ നിന്നായി മോഷണം നടത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്ന് അരീക്കോട് എസ്.എച്ച്.ഒ. എം അബ്ബാസലി പറഞ്ഞു.


കേസുമായി ബന്ധപ്പെട്ട കൂടുതൽ പേർ പരാതിയുമായി എത്തിയതോടെ വരും ദിവസങ്ങളിൽ ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇവരെ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മലഞ്ചരക്ക് മോഷണം പോയി എന്ന് പറഞ്ഞുകൊണ്ട് അരീക്കോട് പോലീസ് സ്റ്റേഷൻ എത്തുന്നത്. 

Read Also: CBSE Board Exams 2023: സിബിഎസ്ഇ 10,12 ക്ലാസുകളുടെ പരീക്ഷ തിയതി ഉടൻ അറിയാം; എൻറോൾ ചെയ്തത് 34 ലക്ഷത്തിലധികം വിദ്യാർഥികൾ


ദമ്പതികൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കി. ജൂനിയർ എസ്.ഐ യുകെ ജിതിൻ , അഡീഷണൽ എസ്ഐമാരായ അബ്ദുൽ അസീസ്, വിജയൻ. സജീർ, സഞ്ജയ്, അനില എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.