Covid19: കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ്ങ് പഠിപ്പിക്കാൻ റോഡിൽ: കയ്യോടെ പിടികൂടി പോലീസ്
കോവിഡ് ബാധിച്ച് വീട്ടിലിരിക്കുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനാണ് പോലീസെത്തിയത്.
വയനാട് : അതിരൂക്ഷമായ കോവിഡ് (covid19) വ്യാപനത്തിനിടയിൽ ഇതൊന്നും വക വെയ്ക്കാതെ ഒരു വിഭാഗം ജനം ഇപ്പോഴുമുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വയനാട് പനമരത്തുണ്ടായ സംഭവം.
കോവിഡ് ബാധിച്ച് വീട്ടിലിരിക്കുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനാണ് പോലീസെത്തിയത്. രോഗി വീട്ടിലുണ്ടായിരുന്നില്ല. ആൾ എവിടെ എന്ന് സമീപത്തുള്ള ബന്ധുക്കളോട് ചോദിച്ചപ്പോൾ മറുപടികൾ പരസ്പര വിരുദ്ധം. തുടർന്ന് രോഗിയെ ഫോണിൽ വിളിച്ചപ്പോൾ കോവിഡ് (Covid19) പരിശോധനക്കായി പുറത്താണെന്ന് പറഞ്ഞു.
സംശയം തോന്നിയ പോലീസ് റോഡിലും മറ്റും പരിശോധന നടത്തി ഇതിനിടെയാണ് ഭാര്യയെ ഡ്രൈവിങ്ങ് പഠിപ്പിക്കാനായി പൊതു റോഡിലിറങ്ങിയ കോവിഡ് രോഗി പിടിയിലാവുന്നത്.
സംഭവത്തില്‍ പനമരം കേണിച്ചിറ താഴെമുണ്ട സ്വദേശിയ്‌ക്കെതിരെ പോലീസ് കേസെടുത്തു.. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം പകര്‍ച്ചവ്യാധി നിയമപ്രകാരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വലിയ പിഴ തന്നെ ഇയാൾ സർക്കാരിലേക്ക് കെട്ടേണ്ടിവരും.
ALSO READ: തിങ്കളാഴ്ച മുതൽ 18 വയസ്സു മുതലുള്ളവർക്കും വാക്സിൻ: ഇന്ന് മുതൽ രജിസ്ട്രേഷൻ
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA