ഇടുക്കി: വിൽക്കാനായി സൂക്ഷിച്ച കഞ്ചാവുമായി സിപിഐഎം നേതാവടക്കം രണ്ടു പേർ പിടിയിൽ. കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി , ചിന്നാർ നിരപ്പ് അമ്പാട്ട് ഷിന്റോ എന്നിവരാണ് പൊലീസ് പിടിയിലായത്. പിടിയിലായ സിബി സിപിഐഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരുവനന്തപുരത്ത് തോക്കുകളും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ പിടിയിൽ


ഇരുവരേയും ചിന്നാർ ഭാഗത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നുമാണ് പിടികൂടിയത്.  ഇവരുടെ കയ്യിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.  ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ഉണക്കി സൂക്ഷിച്ചിരുന്ന കഞ്ചാവു കണ്ടെടുത്തത്. 


Also Read: Guru Gochar 2023: വ്യാഴത്തിന്റെ സംക്രമം സൃഷ്ടിക്കും വിപരീത രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ ധനലാഭം! 


ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പോലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.  രിക്കാശ്ശേരി എസ്എച്ച്ഒ എൻ എസ് റോയി, എസ്ഐ സി ടി ജിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


ഇടുക്കിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്


ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരി വീട്ടിൽ വച്ച് പ്രസവിച്ചു. സ്കൂൾ വിദ്യാർഥിനിയാണ് പ്രസവിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇന്ന് കുട്ടി സ്കൂളിൽ പോയിരുന്നില്ല. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


കഴിഞ്ഞ വർഷം വരെ സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇയാളുടേതാണ് കുഞ്ഞെന്നാണ് പെൺകുട്ടി പറയുന്നത്. ഇയാളും പ്രായപൂർത്തിയാകാത്തയാളാണ്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ സഹപാഠിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.