കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മൂന്ന് പേർക്കാണ് വെട്ടേറ്റത്. കുണ്ടുചിറ സായാഹ്ന നഗറിലാണ് സംഭവമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബൈക്കിൽ എത്തിയ എട്ടംഗ സംഘമാണ് സിപിഎം പ്രവർത്തകരെ ആക്രമിച്ചത്. സായാഹ്ന നഗറിൽ ഇരിക്കുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമി സംഘം ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഒരാൾക്ക് കിണറ്റിൽ വീണും പരിക്കേറ്റു. കുണ്ടുചിറയിലെ ചെമ്മൺവീട്ടിൽ സുബിനാണ് കിണറ്റിൽ വീണ് പരിക്കേറ്റത്.


ALSO READ: അല്‍ഫാം കഴിച്ച അമ്മയും മകനും ആശുപത്രിയില്‍; തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശം


അക്രമത്തിൽ പരിക്കേറ്റ കുണ്ടുചിറയിലെ കുനിയിൽ സന്ദീപ്, കുണ്ടുചിറയിലെ കാളിയത്താൻ രമിത്ത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രമിത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രമിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ കതിരൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രേത്സവത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. 


വർക്കലയിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ


തിരുവനന്തപുരം: വർക്കല ചാവർകോട്‌ ഒഴിഞ്ഞ പുരയിടത്തിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ചാവർകോട്‌ ഗാംഗാലയം വീട്ടിൽ അജിത് ദേവദാസിന്റെ മൃതദേഹമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണ്ണമായും തെരുവ് നായ്ക്കൾ ഭക്ഷണമാക്കിയിട്ടുണ്ട്. 


കഴിഞ്ഞ ദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിലാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ 
മൃതദേഹം കാണുന്നത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് തിരച്ചിൽ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം പഴകിയിരുന്നു.  


അജിത് ദേവദാസിന് കുടുബ പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചതായി കാണിച്ചു ഭാര്യ നേരത്തെ പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.