കുളിമുറിയിൽ ഒളിക്യമറ വച്ച സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
CPM Branch Secertary Shajahan ഒളിവിലായിരുന്ന ഷാജഹാനെ തമിഴ് നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
പാലക്കാട്: മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പാലക്കാട് കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് കസബ് പോലീസ് പിടികൂടിയത്. ഒളിവിലായിരുന്ന ഷാജഹാനെ തമിഴ് നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസാണ് മുൻ സിപിഎ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുക്കുന്നത്. ഒമ്പതാം തിയതി വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവം പുറത്ത് വാർത്ത ആയതിന് പിന്നാലെ ഷാജഹാനെ സിപിഎം പാർട്ടിയിൽ പുറത്താക്കിയിരുന്നു.
ALSO READ : കണ്ണൂര്‍ പേരാവൂരില്‍ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ, നിലത്തിട്ട് ചവിട്ടി; മകൻ പോലീസ് കസ്റ്റഡിയിൽ
കുളിമുറിയുടെ വെന്റിലേറ്ററിലൂടെ ഒരു കൈ വരുന്നത് യുവതി കണ്ടപ്പോൾ യുവതി ബഹളം വെക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഷാജഹാന്റെ കൈയ്യിൽ നിന്ന് ഫോൺ നഷ്ടപെടുകയും അത് പെൺകുട്ടിയുടെ വീട്ടുകാർക്ക് ലഭിക്കുകയും ചെയ്തു.
ഫോൺ സഹിതം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഫോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഷാജഹാനാണ് കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചതെന്ന് മനസ്സിലായത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.