Kaladi : കാലടിയിൽ സിപിഎം - സിപിഐ തമ്മിൽ സംഘർഷമുണ്ടായി (CPM -  CPI Clash) . സംഘർഷത്തെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. സംഘർഷത്തിൽ 2 സിപിഐ പ്രവർത്തകർക്കാണ് പരിക്കേറ്റിരിക്കുന്നത്. സംഘർഷത്തിനിടയിൽ ഇരുവർക്കും വെട്ടേൽക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് സിപിഐ രംഗത്തെത്തിയിട്ടുണ്ട്. സംഘർഷം നടന്ന പ്രദേശത്ത് സിപിഎം വിട്ട് പ്രവ‌‌‌ർത്തക‌‌‌ർ സിപിഐയിലേക്ക് പോകുകയും, ഇതിനെ തുടർന്ന് പ്രശ്‍നങ്ങൾ നിലനിൽക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.


ALSO READ: ആന്ധ്രയിൽ നിന്നും പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ


കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യ൪, ക്രിസ്റ്റീൻ ബേബി എന്നിവ൪ക്കാണ് സംഘർഷത്തിനിടയിൽ പരിക്കേറ്റത്. ഇതു കൂടാതെ സംഘർഷത്തിനിടയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ ജോസഫിന്റെ വീടും അടിച്ച് തകർത്തു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും സംഘർഷത്തിനിടയിൽ തകർത്തു.



ALSO READ: ഷാൻ വധക്കേസ് | 5 പേർ പിടിയിൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന


പൊലീസ് റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവിഭാഗത്ത് നിന്നും സംഘർഷം ഉണ്ടാക്കിയ പ്രവർത്തകർ ക്രിമിനൽ കേസിലെ പ്രതികളാണ്. ഈ പ്രദേശത്ത് ഒരു മാസം മുമ്പ്  സിപിഎമ്മിൽ നിന്ന് നാൽപ്പതോളം പേർ സിപിഐയിലേക്ക് മാറിയിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശത്ത് തർക്കം നിലനിന്നിരുന്നത്.



ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് രോഗബാധ: സംസ്ഥാനത്ത് ഇ സഞ്ജീവനി സൗകര്യം കൂടുതൽ ശക്തമാക്കുന്നു


ക്രിസ്മസ് രാത്രിയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചതാണ് വീണ്ടും സംഘർഷം ഉണ്ടാകാൻ കാരണം. എന്നാൽ ഇതിന് പിറകെ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ബൈക്കുകൾ അടിച്ചു തകർത്തുവെന്നും പ്രവർത്തകരെ മർദ്ദിച്ചുവെന്നുമാണ് സിപിഐ പ്രവർത്തകർ  പറയുന്നത്, പരിക്കേറ്റവർ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.