പത്തനാപുരം: ആന്ധ്രയിൽ നിന്നും പത്തനാപുരത്തേക്ക് കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി (Hashish Oil) രണ്ടുപേർ അറസ്റ്റിൽ. ഒരു കിലോ ഹാഷിഷ് ഓയിൽ ആണ് പോലീസ് പിടികൂടിയത്. വിശാഖപ്പട്ടണം സ്വദേശികളായ ശ്രവണ്‍കുമാര്‍, ഡി. റാമു എന്നിവരിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇവർ ബാഗിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നത്.
ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും ഓട്ടോറിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്. രഹസ്യ
വിവരത്തെ തുടര്‍ന്ന് ലഹരിവിരുദ്ധ സ്ക്വാഡും, പത്തനാപുരം പോലീസും ചേര്‍ന്ന് കൊല്ലം ജില്ലാ അതിര്‍ത്തിയായ കല്ലുംകടവില്‍ നടത്തിയ വാഹന
പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി ഇവരെ പിടികൂടിയത്.
Also Read: Sanjith Murder| ആയുധങ്ങൾ വാങ്ങിയ ആൾ അറസ്റ്റിൽ, നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് പുതുവത്സര ആഘോഷങ്ങൾക്കായി (Newyear Celebration) എത്തിച്ചതാണ് ഈ ഹാഷിഷ് എന്നാണ്. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കായംകുളത്ത് എത്തിയ യുവാക്കൾ ഓട്ടോറിക്ഷയിലാണ് അവിടെനിന്നും പത്തനാപുരത്തേക്ക് എത്തിയത്. ഇവർ ഈ ഹാഷിഷ് ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇവരുടെ മൊബൈൽ ഫോണിലെ കോളുകൾ പോലീസ് പരിശോധിക്കുകയാണ്. പിടികൂടിയ ഹാഷിഷിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...