പത്തനംതിട്ട : രാത്രിയിൽ വീട്ടിൽ കയറി വീട്ടമ്മയെ  ഉപദ്രവിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട  ചെന്നീർക്കര മാത്തൂർ താഴെതുണ്ടിൽ ലക്ഷം വീട്ടിൽ വിഷ്ണുനെയാണ് (28) ഇലവുംതിട്ട പോലീസ് പിടികൂടിയകത്. ഓഗസ്റ്റ് 19ന് വെള്ളിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ്. ഇലവുംതിട്ട സ്റ്റേഷനിൽ മറ്റൊരു കേസിലും പത്തനംതിട്ട സ്റ്റേഷനിൽ സ്ത്രീയെ അപമാനിച്ച കേസിലും നേരത്തെ പ്രതിയായിരുന്നു പിടിക്കപ്പെട്ട വിഷ്ണു  . 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 18 വ്യാഴാഴ്ച രാത്രി ഏട്ടരയോടെയാണ് സംഭവം. ചെന്നീർക്കര സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ നൽകിയ പരാതി പ്രകാരം ഇലവുംതിട്ട പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. 


ALSO READ : തൊടുപുഴയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിനെ അറസ്റ്റ് ചെയ്തു


സംഭവത്തിന് ശേഷം പ്രതിയായ വിഷ്ണു ഒളിവിൽ പോകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശമനുസരിച്ച് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു പ്രതിക്കായി അന്വേഷണം. തുടർന്ന് ഓഗസ്റ്റ് 19ന് വെള്ളി രാവിലെ നരിയാപുരം ഷാപ്പുപടിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു. 


ഇലവുംതിട്ട എസ് എച്ച് ഓ ദീപു ഡി, എസ് ഐ വിഷ്ണു ആർ,, എസ് സി പി ഓ സന്തോഷ്‌ കുമാർ, സി പി ഓമാരായ രാജേഷ്, ജയകൃഷ്ണൻ, ആഷർ,അനൂപ്, സച്ചിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപൂർവം കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.