Crime: പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, മാതാവ് അറസ്റ്റില്‍
പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നു, മാതാവ് അറസ്റ്റില്‍
Crime: പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നു, മാതാവ് അറസ്റ്റില്‍
കാഞ്ഞിരപ്പള്ളി: നാല് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കുഞ്ഞിനെ മുക്കിക്കൊന്നതാണ് എന്ന് പെറ്റമ്മ പോലീസിനോട് സമ്മതിച്ചു.
ശൗചാലയത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിയെയാണ് ബുധനാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതാണ് എന്ന് തെളിഞ്ഞത്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് മാതാവ് നിഷ സമ്മതിച്ചു.
നിഷയുടെത് ഇത് ആറാമത്തെ പ്രസവമായിരുന്നു. ഇവര്‍ക്ക് 3 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളുമാണ് ഉള്ളത്. അഞ്ചു കുട്ടികളുണ്ടായതിന്റെ പേരിൽ ആളുകൾ കളിയാക്കിയതു മൂലം താന്‍ ഗർഭിണിയാണെന്ന വിവരം ആരെയും അറിയിച്ചിരുന്നില്ല, നിഷ പോലീസിനോട് പറഞ്ഞു. നാണക്കേട് ഭയന്നാണ് ഈ കടുംകൈ ചെയ്തത് എന്നും അവര്‍ വെളിപ്പെടുത്തി.
കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...