Crime News| ശബരിമല ദർശനത്തിനെത്തിയ 8 വയസുകാരിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി, ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ

വിവിധ ഹിന്ദു ഐക്യവേദി സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തുകയും ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 01:19 PM IST
  • വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
  • ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കുട്ടിയെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് സംഘത്തിലുള്ളവർ പരാതി നൽകിയത്.
  • തുടർന്ന് വിവിധ ഹിന്ദു ഐക്യവേദി സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തി.
  • പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചത്.
Crime News| ശബരിമല ദർശനത്തിനെത്തിയ 8 വയസുകാരിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി, ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ

കോട്ടയം: ശബരിമലയിൽ ദർശനത്തിനെത്തിയ 8 വയസുകാരിയെ (Sabarimala Pilgrim) മാളികപ്പുറത്തെ ഹോട്ടൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് സ്വദേശി ജയപാലനെ പോലീസ് (police) കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന് പിന്നാലെ എരുമേലി റാന്നി റോഡിലുള്ള ഈ താൽക്കാലിക ഹോട്ടൽ (Hotel) അടപ്പിച്ചു. 

വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കുട്ടിയെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് സംഘത്തിലുള്ളവർ പരാതി നൽകിയത്. 

Also Read: Robbery : മോഷണം നടത്തി മുങ്ങി ബംഗാളിൽ പൊങ്ങും, വീണ്ടും തിരികെയെത്തി മോഷണം; ഇതരസംസ്ഥാന തൊഴിലാളികളെ കുടുക്കി പൊലീസ്

തുടർന്ന് വിവിധ ഹിന്ദു ഐക്യവേദി സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തുകയും ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചത്.

Also Read: Crime News| രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥികൾക്ക് പീഡനം, പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസ്

അതേസമയം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു. പോക്സോ കേസുകൾ അന്വേഷിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം. പോലീസ് പൊതുജനത്തോട് മാന്യമായി പെരുമാറുന്നുണ്ടോ എന്നത് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പു വരുത്തണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദ്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News