തൊടുപുഴ: ദുരൂഹ സാഹചര്യത്തില്‍ പാതയോരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അപകട രംഗം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. തൊടുപുഴയ്ക്കടുത്ത്  മഞ്ചിക്കല്ല്  റോഡരികില്‍ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്താണ് പോലീസ് സര്‍ജ്ജന്റെ സാന്നിദ്ധ്യത്തില്‍ അന്വേഷണ സംഘം അപകട രംഗം പുനരാവിഷ്‌കരിച്ചത്. ഉടുമ്പന്നൂര്‍  സ്വദേശിയും ബസ് കണ്ടക്ടറുമായിരുന്ന പുതുമനയില്‍ റോബിന്‍ ജോയിയെയാണ് ജനുവരി 10ന് പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ റോഡിരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 10ന് പുലര്‍ച്ചെയാണ് റോബിന്‍ ജോയിയെ  ദുരൂഹ സാഹചര്യത്തില്‍ റോഡിരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ അന്നേ ദുരൂഹത ഉയർന്നിരുന്നു.  ഇതേ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധൻ ഡോ. ജെയിംസും സംഘവും സംഭവസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം  നേരിട്ടെത്തി അപകടരംഗം പുനരാവിഷ്‌കരിച്ചത്.


ALSO READ: കൊച്ചിയിൽ വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു; അയൽവാസി അറസ്റ്റിൽ


രംഗം പുനരാവിഷ്‌ക്കരിക്കുന്നതിനായി അപകടത്തില്‍പ്പെട്ട ബൈക്ക് സ്ഥലത്തെത്തിച്ചു. റോബിന്റെ അതെ വലിപ്പവും തൂക്കവുമുള്ള വ്യക്തിയെ ഉപയോഗിച്ചാണ് അപകടം പുനരാവിഷ്‌കരിച്ചത്. ഇതുവഴി യഥാർത്ഥ മരണ കാരണം കണ്ടെത്താനാവുമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. ജനുവരി ഒമ്പതിന് രാത്രി 12നും പുലര്‍ച്ചെ 2.30നും ഇടയിലാണ് മരണം നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.


സംഭവ സ്ഥലത്ത് നിന്ന് കൂടുതല്‍ തെളിവുകളും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടുകൂടി കിട്ടിയശേഷമേ ഉദ്യോഗസ്ഥർ അന്വേഷണം സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിലെത്തൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലുപൊട്ടി കരളിനും നെഞ്ചിനുമേറ്റ  ക്ഷതവും തലയ്ക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  റബര്‍ ടാപ്പിങ്ങിന് പോയവരാണ് വഴിയില്‍ വീണുകിടക്കുന്ന നിലയിൽ റോബിനെ കണ്ടത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു റോബിൻ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.