കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ വൈരാ​ഗ്യത്തിൽ ബിവറേജസ് ജീവനക്കാരന്റെ കാർ അടിച്ചുതകർത്തു. ഉഴവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറിന്റെ ചില്ല് ഉൾപ്പെടെയാണ് അടിച്ചുതകർത്തത്. അയർക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ കാർ അടിച്ചുതകർക്കുകയായിരുന്നു. കാറിന്റെ ചില്ല് അടക്കം തല്ലിത്തകർക്കുകയായിരുന്നു. സംഭവത്തിൽ കുറവിലങ്ങാട് പോലീസിൽ പരാതി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടാക്കടയിൽ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു; ഒരാൾക്ക് കുത്തേറ്റു


തിരുവനന്തപുരം: മദ്യപ എത്തിയ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. കടയുടമക്കും പരിക്കേറ്റു. ഹോട്ടൽ കാഷ്യർ ഉദയാദാസ്‌ (54) നാണ് കുത്തേറ്റത്. ഇയാളെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഉദയാദാസിന്റെ മുഖത്ത് ആണ് കുത്തേറ്റത്. വാഹനത്തിന്റെ താക്കോലിനൊപ്പം ഉണ്ടയിരുന്ന കത്തി ഉപയോഗിച്ചാണ് പ്രതികൾ ഇയാളെ കുത്തിയത്.


ALSO READ: മൊബൈൽ ഷോപ്പിൽ നിന്ന് ആഢംബര ഫോണുകൾ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ


ആക്രമണത്തിൽ കടയുടമ പൂവച്ചൽ പുന്നാംകരിക്കകം കൈരളി ഭവനിൽ പ്രവീൺ (47) ന് മുഖത്തും ചുണ്ടിലും പരിക്കേറ്റു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്കും മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ കടയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപത്തുള്ള മയൂര ഹോട്ടൽ ആൻഡ് കാറ്ററിങ്ങിലാണ് സംഭവം. കാട്ടാക്കട മാർക്കറ്റിലുള്ളവരാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.


ബൈക്കിൽ എത്തിയ രണ്ടു പേർ ഭക്ഷണം കഴിക്കുന്നതിനിടെ കറി വേണമെന്ന് പറഞ്ഞു. മറ്റൊരൾക്കു വിളമ്പി കൊണ്ടിരുന്ന ജീവനക്കാരൻ ഇവരുടെ അടുത്തു എത്തിയപ്പോൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഉച്ച ഊണിനുള്ള ഭക്ഷണ സാധങ്ങൾ ഉൾപ്പെടെ വലിച്ചെറിഞ്ഞു. ഇതിനിടെ അക്രമികളിൽപ്പെട്ട രണ്ട് പേർ കൂടി ബൈക്കിൽ സ്ഥലത്തേക്ക് എത്തുകയും ഹോട്ടലിന്റെ മുവശത്തെ ഗ്ലാസ് അടിച്ചു പൊട്ടിക്കുയും ചെയ്തു. തുടർന്ന് കടയുടമ പ്രവീണിനെയും മർദ്ദിച്ചു. സംഭവത്തിൽ കാട്ടാക്കട പോലീസിൽ പരാതി നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.