തൃശൂർ: കോലഴിയില്‍ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ  താമസിക്കുന്ന 49 വയസ്സുള്ള  ശ്രീകൃഷ്ണൻ  ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.വടക്കാഞ്ചേരി മണലിത്തറ സ്വദേശിയായ ശ്രീകൃഷ്ണനും  കുടുംബവും കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ വാടകക്ക് താമസിച്ചുവരികയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാര്യാ പിതാവ് ഉണ്ണികൃഷ്ണനും ശ്രീകൃഷ്ണനോടും കുടുംബത്തോടുമൊപ്പമാണ് താമസം.രാവിലെ ഒന്‍പതരയോടെ  വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. വീട്ടിലെ കത്തി ഉപയോഗിച്ച് ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണനെ കുത്തുകയായിരുന്നു.കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.വയറിന് ആഴത്തില്‍ കുത്തേറ്റ ശ്രീകൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. 


ശ്രീകൃഷ്ണന്റെ ഏക മകൾ കോലഴിയിലെ  വിദ്യാലത്തിലാണ് പഠിക്കുന്നത്. കുട്ടിയുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് മാസങ്ങൾക്ക് മുൻപ് ശ്രീകൃഷ്ണനും കുടുംബവും കോലഴിയിലേക്ക് താമസം മാറിയത്. സംഭവത്തില്‍ പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.