ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ
തർക്കത്തിനൊടുവിൽ അക്രമി സംഘം തോക്കുമായി ചാടിയിറങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ചാനൽ സംഘം വാഹനം അതിവേഗം ഓടിച്ച് അവിടെ നിന്നും രക്ഷപെടുകയായിരുന്നു.
കോട്ടയം: കോട്ടയത്ത് ചാനൽ പ്രവർത്തകർക്ക് (24 ചാനൽ) നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമിസംഘം. കോട്ടയം നഗരത്തിൽ എംസി റോഡിൽ വച്ചായിരുന്നു സംഭവം. അക്രമി സംഘത്തെ പിന്നീട് പോലീസ് പിടികൂടി. ചാനൽ പ്രവർത്തകരുടെയും അക്രമി സംഘത്തിന്റെയും കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. മദ്യലഹരിയിലായിരുന്നു അക്രമി സംഘം. തർക്കത്തിനൊടുവിൽ അക്രമി സംഘം തോക്കുമായി ചാടിയിറങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ചാനൽ സംഘം വാഹനം അതിവേഗം ഓടിച്ച് അവിടെ നിന്നും രക്ഷപെടുകയായിരുന്നു.
ചാനൽ സംഘം പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതികളെ തോക്ക് സഹിതം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബുധനാഴ്ച ഒന്നരയോടെ നാട്ടകം സിമന്റ് കവലയിൽ വച്ചായിരുന്നു സംഭവം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനൽ സംഘം. ഇവരുടെ കാറിന് നേരെ ഇട റോഡിൽ നിന്ന് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്റെ കാർ എത്തുകയായിരുന്നു. പിന്നീട് ചാനൽ സംഘം തങ്ങളുടെ കാർ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്ന വെള്ള ഷർട്ട് ധരിച്ച ഒരാൾ തോക്കുമായി ചാടിയിറങ്ങി. തുടർന്ന് ഇവർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തിൽ ഭയന്ന് പോയ ചാനൽ സംഘം പെട്ടെന്ന് തന്നെ വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിനെ വിവരമറിയിക്കുകയുമായിരുന്നു.
Also Read: Horrific Video: കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവേ സ്വയം തീകൊളുത്തി യുവാവ്, ഭയാനകമായ വീഡിയോ വൈറല്‍
പോലീസ് അന്വേഷണത്തിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്ത് വച്ച് അക്രമി സംഘത്തിന്റെ കാർ ചാനൽ ജീവനക്കാർ കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് എത്തി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വീട്ടിൽ നിന്ന് തോക്കും പോലീസ് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും, തോക്കിന്റെ വിശദാംശങ്ങൾ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും ഇൻസ്പെക്ടർ ടി.ആർ ജിജു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...