തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ അഴിഞ്ഞാടി ഗുണ്ടകൾ. യുവാവിന്റെ ഫോൺ പിടിച്ചു വാങ്ങിയശേഷം തിരികെ നൽകാൻ കാലുപിടിപ്പിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് എയർപോർട്ട് ഡാനിയും സംഘവുമാണെന്ന് വ്യക്തമായെങ്കിലും തുമ്പ സ്റ്റേഷൻ പരിധിയിൽ നടന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ പോലീസ് തയ്യാറായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എയർപോർട്ട് ഡാനിയെന്ന ഗുണ്ടാ നേതാവാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഡാനി ഉൾപ്പെടുന്ന പത്തംഗ സംഘമാണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്. യുവാവുമായി ഇയാൾക്ക് വ്യക്തിവൈരാഗ്യമുണ്ടെന്നാണ് വിവരം. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ ഇതിനു മുമ്പ് അനന്തപുരി ആശുപത്രിക്ക് സമീപത്ത് വച്ച് യുവാവിനെ മർദ്ദിച്ചിരുന്നു. 


ALSO READ: Drugs Seized: അടിമാലിയിൽ രണ്ടു ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ


പിന്നീട് യുവാവിന്റെ ഫോൺ തട്ടിയെടുത്തു. തട്ടിയെടുത്ത ഫോൺ തിരികെ നൽകണമെങ്കിൽ കാലു പിടിക്കണമെന്ന് ഗുണ്ടാ നേതാവ് യുവാവിനോട് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. പിന്നീട് യുവാവിനെ കൊണ്ട് ഗുണ്ടാ നേതാവിന്റെ കാല് ബലമായി പിടിപ്പിച്ചുവെന്നും പറയുന്നു. സംഭവത്തിൽ യുവാവ് പോലീസിൽ പരാതി നൽകി. പോലീസിനെ പോലും വെല്ലുവിളിക്കുന്ന തരത്തിൽ ഗുണ്ടകൾ തലസ്ഥാനത്ത് അഴിഞ്ഞാടുന്നത് ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംഭവത്തിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.