Gurugram: സഹപ്രവര്‍ത്തകയുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മള്‍ട്ടി നാഷണല്‍ കമ്പനി മാനേജര്‍ ആത്മഹത്യ ചെയ്തു. 40 കാരനായ അമിത് കുമാർ ആണ് സഹപ്രവർത്തകയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജീവനൊടുക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെയാണ് രവി നഗർ കോളനിയിൽ താമസിക്കുന്ന അമിത് കുമാറിനെ  മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഒരു വനിതാ സഹപ്രവർത്തകയുമായുള്ള വാക്കുതർക്കത്തെ തുടർന്നാണ് യുവാവ്‌ ഈ ക്രൂരമായ നടപടി സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.   ജോലിസ്ഥലത്ത് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മാനഹാനി വരുത്തിയതായി സൂചിപ്പിക്കുന്ന നാല് പേജുള്ള ആത്മഹത്യാ കുറിപ്പ്  മുറിയില്‍ നിന്നും കണ്ടെടുത്തു. 


Also Read:  Crime News: ഇരുമ്പ് വടികൊണ്ട് അടിച്ചു, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; പീഡനകഥ വിവരിച്ച് BJP നേതാവിന്‍റെ ജോലിക്കാരി


താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതായി സൂചിപ്പിച്ചുകൊണ്ട് അമിത് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക്  മൊബൈൽ ഫോണിൽ സന്ദേശമയച്ച് അറിയിച്ചിരുന്നു. അതിനു ശേഷമാണ് ഈ കടുംകൈ ചെയ്തത്.  


ഇന്നലെ രാത്രി ഓഫീസിൽ എന്തോ തർക്കമുണ്ടായതായി ഫോണ്‍ വിളിച്ചയാൾ പറഞ്ഞു, അമിത് തന്‍റെ സഹപ്രവർത്തകരിൽ പലർക്കും താന്‍ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചിട്ടുണ്ട്. അമിത് എന്തെടുക്കുന്നു എന്ന് പരിശോധിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഉടൻ തന്നെ മുകളിലേക്ക് പോയി, അപ്പോള്‍ കണ്ടെത് എന്‍റെ ഭർത്താവ് സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചതായാണ്...  അമിതിനെ ഉടന്‍ തന്നെ മേദാന്ത ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ ഡോക്ടർമാർ മരിച്ചുവെന്ന് അറിയിച്ചു, അമിതിന്‍റെ ഭാര്യ പറഞ്ഞു.  ഭര്‍ത്താവ് ഈ കടുംകൈ നടത്തിയതിന്  ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് യുവാവിന്‍റെ ഫോണ്‍ കാസ്റ്റഡിയില്‍ എടുത്തു. കൂടാതെ, ആത്മഹത്യാ പ്രേരണ കുറ്റത്തിന് സെക്ടർ 9 എ പോലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


10 വര്‍ഷം മുന്‍പാണ് അമിതും പൂജയും തമ്മിലുള്ള വിവാഹം നടക്കുന്നത്.  അമിത് ഈ പുതിയ സ്വകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ഒന്നര മാസമായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൂജ മോഹർ നൽകിയ പരാതിയിൽ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.