ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് മനാഫ്.അർജുൻ തന്റെ സ്വന്തം അനിയനെ പോലെയാണെന്നും തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മനാഫ് പറഞ്ഞു. തള്ളിപറഞ്ഞാലും അർജുന്റെ കുടുംബം സ്വന്തമെന്നും അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് കൂട്ടിച്ചേർത്തു.
യൂട്യൂബ് ചാനൽ തുടങ്ങിയതിൽ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. അർജുനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും മനാഫ് പ്രതികരിച്ചു. തെറ്റ് ചെയ്തെങ്കിൽ തന്നെ കല്ലെറിഞ്ഞോളൂ എന്നും മനാഫ് പറഞ്ഞു.
Read Also: 'സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്'; മനാഫിനെതിരെ അർജുന്റെ കുടുംബം
അതേസമയം വ്യാജ പ്രചരണങ്ങൾക്കെതിരെ മനാഫ്, ഈശ്വർ മാൽപെ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മനാഫിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഉത്തരകന്നട എസ്പി എം. നാരായണ ശരിവച്ചു. ആദ്യഘട്ടം മുതലേ അന്വേഷണം വഴിതിരിച്ച് വിടാൻ മനാഫ് ശ്രമിച്ചതായും എസ്പി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.