Mutton Curry: മട്ടന്‍ കറിയുണ്ടാക്കുന്നത് സംബന്ധിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്ക്, തര്‍ക്ക പരിഹാരത്തിനിടെ അയൽവാസിക്ക് ദാരുണാന്ത്യം
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിനിടയിൽ സമാധാന ശ്രമത്തിനായി അയൽവാസി ഇടയ്ക്ക് കയറി, ഒടുവിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടു.
Mutton Curry: ഭര്‍ത്താവിനും ഭാര്യയ്ക്കുമിടെയില്‍ അയൽവാസിക്ക് എന്ത് കാര്യം? ചോദ്യം ശരിയാണ്... രണ്ടുപേര്‍ തല്ലുകൂടുന്നതിനിടെ ഇടയ്ക്ക് കയറിയാല്‍ ചിലപ്പോള്‍ വലിയ നഷ്ടമായിരിയ്ക്കും സംഭവിക്കുക...!!
ഇവിടെയും സംഭവിച്ചത് അതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിനിടയിൽ സമാധാന ശ്രമത്തിനായി അയൽവാസി ഇടയ്ക്ക് കയറി, ഒടുവിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടു. ആട്ടിറച്ചി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഭാര്യാഭർത്താക്കന്മാർ തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം.
Also Read: BHU Beef controversy: പരീക്ഷയ്ക്ക് ബീഫിനെപ്പറ്റി ചോദ്യം, ബിഎച്ച്‌യുവിൽ വന്‍ പ്രതിഷേധം
സംഭവം നടക്കുന്നത് മധ്യപ്രദേശിലെ ഭോപ്പാലിലാണ്. ഭോപ്പാലിലെ ബിൽഖിരിയയിൽ പപ്പു എന്നയാൾ ഭാര്യ കുന്തിയുമായി വഴക്കിടുകയായിരുന്നു. മട്ടന്‍ കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു കലഹം.
റിപ്പോര്‍ട്ട് അനുസരിച്ച് ഒക്‌ടോബർ 18 ചൊവ്വാഴ്ച പപ്പു വീട്ടിൽ ആട്ടിറച്ചി പാകം ചെയ്യാൻ ആരംഭിച്ചു. എന്നാൽ, ചൊവ്വാഴ്ചയായതിനാൽ ഭാര്യ എതിർത്തു. (ചിലർ ചൊവ്വാഴ്ച മാംസാഹാരം കഴിക്കാറില്ല). പലതവണ തടഞ്ഞിട്ടും ഭർത്താവ് സമ്മതിക്കാതെ വന്നതോടെ ഇരുവരും തമ്മിലുള്ള തർക്കം മൂത്തു.
ഇതിനിടെ ഭർത്താവും ഭാര്യയും തമ്മിലുള്ള വാക്കേറ്റവും രൂക്ഷമായി. പിന്നാലെ ഭർത്താവ് ഭാര്യയെ മർദിക്കാൻ തുടങ്ങി. ഭാര്യയുടെ നിലവിളി കേട്ട് അയൽപക്കത്ത് താമസിക്കുന്ന ബല്ലുവാണ് ഇരുവരും തമ്മിലുള്ള വഴക്ക് തീർക്കാൻ എത്തിയത്. പക്ഷേ, അതിന് പകരമായി നൽകേണ്ടി വരുന്നത് തന്‍റെ ജീവനായിരിയ്ക്കും എന്ന് പാവം ബല്ലുവിന് അറിയില്ലായിരുന്നു.
വഴക്ക് ശമിപ്പിക്കാൻ എത്തിയെങ്കിലും യുവാവുമായി തർക്കമുണ്ടാകുകയും അയാൾ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, കുറച്ച് സമയത്തിന് ശേഷം യുവതിയുടെ ഭർത്താവ് വടിയുമായി അയൽവാസിയായ ബല്ലുവിന്‍റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ബല്ലു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടർന്ന് ബാലുവിന്‍റെ ഭാര്യ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...