BHU Beef controversy: പരീക്ഷയ്ക്ക് ബീഫിനെപ്പറ്റി ചോദ്യം, ബിഎച്ച്‌യുവിൽ വന്‍ പ്രതിഷേധം

BHU സർവകലാശാല മാനേജ്‌മെന്‍റ്  ബീഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ  പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 01:50 PM IST
  • BHU സർവകലാശാല മാനേജ്‌മെന്‍റ് ബീഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു.
  • ചോദ്യപേപ്പർ വിവാദമായതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
BHU Beef controversy: പരീക്ഷയ്ക്ക് ബീഫിനെപ്പറ്റി ചോദ്യം, ബിഎച്ച്‌യുവിൽ വന്‍ പ്രതിഷേധം

BHU Beef controversy: ഉത്തർപ്രദേശിലെ വാരണാസിയിൽ സ്ഥിതി ചെയ്യുന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ (BHU) പരീക്ഷയിൽ ബീഫുമായി ബന്ധപ്പെട്ട ചോദ്യം  വൻ വിവാദമായിരിയ്ക്കുകയാണ്. 

സർവകലാശാല മാനേജ്‌മെന്‍റ്  ബീഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ  പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. ചോദ്യപേപ്പർ വിവാദമായതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. 

Also Read:  Hindu Population: ഹിന്ദുക്കള്‍ കുറയുന്നു...', കാരണം നിരത്തി RSS നേതാവ് ദത്താത്രേയ ഹൊസബലെ

ചോദ്യ പേപ്പർ തയ്യാറാക്കിയവർക്കെതിരെ കർശന നടപടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ  വൈസ് ചാൻസലർക്ക് കത്ത് നൽകി. ഈ വിഷയത്തിൽ ഉത്തരവാദികളായ പ്രൊഫസറെയും കോഴ്‌സ് കോ-ഓർഡിനേറ്ററെയും മറ്റ് ബന്ധപ്പെട്ട ആളുകളെയും ഉടൻ പിരിച്ചുവിടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ചെയ്യാൻ നിർബന്ധിതരാകുമെന്ന് പ്രതിഷേധം നടത്തിയ വിദ്യാർഥികൾ പറയുന്നു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിലാണ് ബീഫിനെപ്പറ്റിയുള്ള ചോദ്യം ചോദിച്ചത്. പരീക്ഷാ പേപ്പറിൽ, ബീഫ് എന്താണ്?  ബീഫ് എങ്ങിനെയാണ് തരം തിരിക്കുക? എങ്ങിനെയാണ് ബീഫ് ഉണ്ടാക്കുന്നത്? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. 

എന്നാൽ, സംഭവം വിവാദമായതോടെ സർവകലാശാലാ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. വിദ്യാർഥികൾ  അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് എന്നാണ്  ബനാറസ് ഹിന്ദു സർവകലാശാല അധികൃതര്‍ വ്യക്തമാക്കിയത്. വൊക്കേഷണൽ കോഴ്‌സിന് കീഴിൽ കാറ്ററിംഗ് ടെക്‌നോളജി, ഹോട്ടൽ മാനേജ്‌മെന്‍റ് എന്നിങ്ങനെ രണ്ട് കോഴ്‌സുകളുണ്ടെന്ന് സർവകലാശാലാ ഭരണകൂടം പറഞ്ഞു. കോഴ്‌സുകൾക്ക് അനുസരിച്ചാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത് എന്നും സർവകലാശാല വ്യക്തമാക്കി. ഇതിൽ വിദ്യാര്‍ഥികള്‍ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയിരിയ്ക്കുകയാണ് എന്നും സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടി.

എന്നാല്‍,  വിദ്യാര്‍ഥികള്‍ പ്രശ്നം വിടാന്‍  ഭാവമില്ല.  സര്‍വ്വകലാശാല അധികൃതര്‍ നടപടി സ്വീകരിച്ചില്ല എങ്കില്‍ കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News