Hyderabad: ബ്ലൗസ് തയ്ച്ചതിലെ പിഴവിനെ ചൊല്ലി  തയ്യല്‍ക്കാരനായ ഭര്‍ത്താവുമായി തര്‍ക്കം, യുവതി ആത്മഹത്യ ചെയ്തു.  ഹൈദരാബാദിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദിലെ ആംബർപേട്ട്  പ്രദേശത്തെ താമസക്കാരായിരുന്നു ഇവര്‍.  ഭര്‍ത്താവ് ശ്രീനിവാസ് തയ്ച്ച ബ്ലൗസിന്  സംഭവിച്ച പിഴവിനെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം  നടന്നിരുന്നു.  വഴക്കിനെ തുടർന്നാണ് 35 കാരിയായ വിജയലക്ഷ്മി കടുംകൈയ്ക്ക്  മുതിര്‍ന്നത്.   കിടപ്പുമുറിയിലാണ്  ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 


ഭര്‍ത്താവ് ശ്രീനിവാസ് തയ്ച്ച ബ്ലൗസ് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ടില്ല, എന്നും ഇതേചൊല്ലി   ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും  ഭർത്താവ്  പോലീസിനോട് പറഞ്ഞു.  താന്‍ തയ്ച്ച ബ്ലൗസ് ഭാര്യയ്ക്ക് ഒട്ടു തന്നെ ഇഷ്ടമായില്ല എന്നും അയാള്‍ വ്യക്തമാക്കി.  


Also Read: ഫോട്ടോഷൂട്ടിന്റെ മറവിൽ 27കാരിയെ തടവിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു; കൊച്ചിയിൽ യുവതിയടക്കം 4 പേർ പിടിയിൽ


ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മുറിയിൽ  കയറിയ  വിജയലക്ഷ്മി മുറി അകത്തുനിന്നും പൂട്ടുകയായിരുന്നു.  സ്‌കൂൾ വിട്ട് വീട്ടിലെത്തിയ  കുട്ടികളാണ് കിടപ്പുമുറിയുടെ വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. വാതിലിൽ പലതവണ മുട്ടിയിട്ടും പ്രതികരണമുണ്ടാവാത്തതിനെത്തുടര്‍ന്ന്  ശ്രീനിവാസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിയെത്തിയ ഇയാൾ ബലം പ്രയോഗിച്ച് വാതിൽ തള്ളി തുറന്നപ്പോഴാണ്  വിജയലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


Also Read: Bride Groom Video: വരണമാല്യം വലിച്ചെറിഞ്ഞ് മണ്ഡപത്തില്‍നിന്നും ഇറങ്ങി നടന്ന് വധു...! പിന്നെ സംഭവിച്ചത് വിശ്വസിക്കാൻ പോലും കഴിയില്ല... വീഡിയോ വൈറല്‍


വിജയലക്ഷ്മിയും ശ്രീനിവാസും തങ്ങളുടെ രണ്ട് കുട്ടികളുമായി ആംബർപേട്ട് ഏരിയയിലെ ഗോൾനാക തിരുമല നഗറിലായിരുന്നു താമസം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.