ഫോട്ടോഷൂട്ടിന്റെ മറവിൽ 27കാരിയെ തടവിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു; കൊച്ചിയിൽ യുവതിയടക്കം 4 പേർ പിടിയിൽ

Kochi Gang Rape അറസ്റ്റിലായ നാല് പേരും കൊച്ചി സ്വദേശികളാണ്. അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പോലീസ് പിടിയിലായത്.

Written by - Zee Hindustan Malayalam Desk | Last Updated : Dec 6, 2021, 11:09 AM IST
  • അറസ്റ്റിലായ നാല് പേരും കൊച്ചി സ്വദേശികളാണ്.
  • അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പോലീസ് പിടിയിലായത്.
  • രണ്ട് ദിവസം പ്രതികൾ യുവതിയെ തടവിൽ പാർപ്പിച്ച് ലഹരി മരുന്നകൾ നൽകി പീഡിപ്പിക്കുകയായിരുന്നു
ഫോട്ടോഷൂട്ടിന്റെ മറവിൽ 27കാരിയെ തടവിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു; കൊച്ചിയിൽ യുവതിയടക്കം 4 പേർ പിടിയിൽ

കൊച്ചി : കാക്കനാട് യുവതിയെ ലഹരി മരുന്ന് നൽകി കൂട്ടബലാത്സംഗ (Gang Rape) ചെയ്തതായി പരാതി. ഒരു യുവതിയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 27കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

അറസ്റ്റിലായ നാല് പേരും കൊച്ചി സ്വദേശികളാണ്. അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പോലീസ് പിടിയിലായത്. 

ALSO READ : Poovar Drug Party: റിസോർട്ടിൽ എക്സൈസ് സംഘം എത്തിയത് ടൂറിസ്റ്റുകളുടെ വേഷത്തിൽ

ഫോട്ടോഷൂട്ടിനെന്ന വ്യാജേനയാണ് യുവതിയെ സംഘം മലപ്പുറത്ത് നിന്നും കൊച്ചിയിലെത്തിച്ചത്. ശേഷം രണ്ട് ദിവസം പ്രതികൾ യുവതിയെ തടവിൽ പാർപ്പിച്ച് ലഹരി മരുന്നകൾ നൽകി പീഡിപ്പിക്കുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു. ഡിസംബർ ഒന്നിനും രണ്ടിനുമിടയിലാണ് സംഭവം നടക്കുന്നത്.

ALSO READ : Rape | കോളേജിനുള്ളിൽ വിദ്യാർഥിനി ബലാത്സം​ഗത്തിന് ഇരയായി; പ്രതി പിടിയിൽ

തുടർന്ന് പ്രതികൾ യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. ചിത്രീകരിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ് പോലീസ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News