Crime News: 2 മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം മൈക്രോവേവ് ഓവനില്‍, മുഖ്യപ്രതി അമ്മയെന്ന് പോലീസ്
മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തു നിന്നും ഉണ്ടായിരിയ്ക്കുന്നത്. 2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം മൈക്രോവേവ് ഓവനില്‍ കണ്ടെത്തി.
New Delhi: മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തു നിന്നും ഉണ്ടായിരിയ്ക്കുന്നത്. 2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം മൈക്രോവേവ് ഓവനില്‍ കണ്ടെത്തി.
സൗത്ത് ഡൽഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. 2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം സംബന്ധിച്ച സൂചന പ്രദേശത്തെ ഒരു ആശുപത്രിയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പോലീസിന് ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ബെനിറ്റ മേരി ജെയ്‌ക്കർ പറഞ്ഞു.
അയൽവാസിയാണ് കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ കണ്ടെത്തിയത് എന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയാണ് മുഖ്യപ്രതി എന്ന് പോലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന്‍റെ മരണത്തിന് പിന്നില്‍ അമ്മയാകാമെന്ന് വീട്ടുകാർ ആരോപിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യാൻ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
Also Read: കാസർഗോഡ് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു
തിങ്കളാഴ്ച ഉച്ചയോടെയാണ് സൗത്ത് ഡൽഹിയില്‍ സംഭവം നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഇല്ലായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ സ്ത്രീ തന്‍റെ 4 വയസുകാരനായ മൂത്തകുട്ടിയെ അകാരണമായി മർദിക്കുന്നത് കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അവരെ തടയാനായി ചിലര്‍ മുകളിലത്തെ മുറിയില്‍ എത്തിയ സമയം, അവര്‍ ആൺകുട്ടിയേയുംകൂട്ടി മുറിയിൽകയറി വാതില്‍ പൂട്ടി.
വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നവര്‍ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന സ്ത്രീയെയാണ്. അവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടെയാണ് പെണ്‍കുഞ്ഞിനെ കാണാനില്ല എന്ന വിവരം ഓടികൂടിയവര്‍ ഓര്‍ത്തത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഓവനുള്ളില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ അമ്മ കൊന്നതാണ് എന്നും ആ സമയത്ത് അവര്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ, പെണ്‍കുഞ്ഞ് പിറന്നതില്‍ അവര്‍ അസംതൃപ്തയായിരുന്നു എന്നും കുഞ്ഞിന്‍റെ മുത്തച്ഛന്‍ വെളിപ്പെടുത്തി.
അമ്മ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നശേഷം ഓവനില്‍ ഒളിപ്പിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.