കണ്ണൂർ : കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ശേഷം അത് തിരികെ ഉടമയെ ഏൽപ്പിച്ച് മാപ്പ് പറഞ്ഞ് മോഷ്ടാവ്. കണ്ണൂർ പിലാത്തറ ടൗണിലെ ഗാലക്സി ബേക്കറിയിൽ നിന്ന് ഇന്നലെ ഒക്ടോബർ 22 ഞായറാഴ്ച ഉച്ചയ്ക്കാണ് മോഷ്ടാവ് ഫോൺ കവർന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബേക്കറിയിൽ എത്തിയ ഒരാൾ ഫോൺ മോഷ്ടിക്കുന്നത് കാണാനിടയായി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതി ഫോൺ തിരികെ ഏൽപ്പിച്ച് മാപ്പ് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കടയുടമ യൂസഫിന്റെ മൊബൈലാണ് പ്രതി മോഷ്ടിച്ചെടുത്തത്. സിസിടിവി ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതി ഇത് കാണുകയും ചെയ്തതോടെയാണ് ഫോൺ തിരികെ ഏൽപ്പിച്ച് മാപ്പ് പറഞ്ഞത്. ദൃശ്യങ്ങൾ വൈറലായി എന്നറിഞ്ഞതോടെ പ്രതി വൈകിട്ട് ഫോണുമായി കടയിൽ എത്തുകയായിരുന്നു.


ALSO READ : Viral Video : ബിഎംഡബ്ല്യു കാറിൽ നിന്നും 13 ലക്ഷം മോഷ്ടിച്ചു; വീഡിയോ വൈറൽ


ഫോൺ തിരികെ ഏൽപ്പിച്ച് മാപ്പും പറഞ്ഞ് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു പ്രതി. എന്നാൽ പരിയാരം പോലീസിനെ വിവരം അറിയിക്കുകയും പോലീസിന്റെ മധ്യസ്ഥതയിലാണ് ഫോൺ കടയുടമയുടെ മകന് തിരകെ ഏൽപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.