ബെംഗളൂരു : പകൽ വെളിച്ചത്തിൽ കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 13 ലക്ഷം രൂപ നിമിഷ നേരങ്ങൾ കൊണ്ട് കവർന്നു. ബെംഗളൂരുവിലെ സർജാപൂർ മേഖലിയിലാണ് സംഭവം നടന്നിരിക്കുന്നത്. അതും ഒരു കോടിയോളം വിലമതിക്കുന്ന ബിഎംഡബ്ല്യു കാറിൽ നിന്നുമാണ് മോഷ്ടാക്കാൾ നിമിഷനേരം കൊണ്ട് പണം കവർന്നെടുത്തത്. മോഷ്ടാക്കൾ പണം കാറിൽ നിന്നുമെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു.
ഒക്ടോബർ 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബെംഗളൂരു നഗരത്തിനുള്ളിലെ സർജാപൂർ മേഖലയിലാണ് കാർ നിർത്തിട്ടിരുന്നത്. ഈ സമയം ഒരാൾ കാറിന്റെ അരികിൽ എത്തുകയും മറ്റൊരാൾ ബൈക്ക് പാർക്ക് ചെയ്യാൻ എന്ന വ്യാജേന അവിടേക്കെത്തുകയും ചെയ്തു. ആദ്യ വന്നയാൾ സ്ഥിതിഗതികൾ ഒന്ന് പരിശോധിച്ചതിന് ശേഷം കാറിന്റെ ഡ്രൈവർ സീറ്റിന്റെ അരികിലേക്ക് മെല്ലേ നടന്ന് നീങ്ങി.
ALSO READ : Viral Video: റോഡിൽ വജ്രങ്ങൾ വീണിട്ടുണ്ട്, ആളുകൾ വാരിയെടുക്കാൻ തുടങ്ങി- പക്ഷെ ട്വിസ്റ്റ് വേറെ
തുടർന്ന് മുൻ സീറ്റിലൂടെ ഉള്ളിലേക്ക് നോക്കുകയും ഒന്നും കൂടി പുറത്തെ സ്ഥിതിഗതികൾ പരിശോധിച്ചു. ശേഷം കൈയ്യിൽ ഒരു സാധനമെടുത്ത ഡ്രൈവർ സീറ്റിന്റെ ജനാല ഘടിപ്പിക്കുകയും അതിൽ ഒന്ന് അമർത്തിയപ്പോൾ ഗ്ലാസ് ഉടഞ്ഞു. തുടർന്ന് ഉടഞ്ഞ ഗ്ലാസ് നീക്കം ചെയ്ത മോഷ്ടാക്കളിൽ ഒരാൾ കാറിനുള്ളിലേക്ക് കയറി അതിൽ വെച്ചിരിക്കുന്ന പണം എടുക്കുകയായിരുന്നു. ഈ സമയം ബൈക്കിൽ സമീപത്തുണ്ടായിരുന്നു മറ്റൊരു മോഷ്ടാവ് തന്റെ കൂട്ടാളിക്കായി കാത്ത് നിൽക്കുകയായിരുന്നു. തുടർന്ന് പണമെടുത്ത ഇരുവരും കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. വീഡിയോ കാണാം:
#WATCH | Rs 13 lakhs stolen from a parked car in Bengaluru on 20th October; case registered, say police.
(Video source: Bengaluru Police) pic.twitter.com/u8V4K5tGzI
— ANI (@ANI) October 23, 2023
സംഭവത്തിൽ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.