Crime News:  ഒരു വയസുള്ള മകനെ കൊലപ്പെടുത്തിയ് കേസില്‍ 38 കാരിയായ അമ്മ അറസ്റ്റില്‍.  മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ചാണ് ഇവര്‍  കുഞ്ഞിനെ കൊലപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്‌നാട്ടിലെ ഊട്ടിയിലാണ് സംഭവം.  കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ദാരുണ കൊലപാതകം അരങ്ങേറിയത്. മകന്‍ അവിചാരിതമായി ബോധം കെട്ടതായി പരാതിപ്പെട്ട് അമ്മ ഗീത കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ അശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.


കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  പിന്നീട് അമ്മയ്ക്ക് സംശയം തോന്നാത്ത രീതിയില്‍ തമിഴ്‌നാട് പോലീസ് കേസില്‍ അന്വേഷണം നടത്തുകയായിരുന്നു. 


Also Read:  Crime News: 2 മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം മൈക്രോവേവ് ഓവനില്‍, മുഖ്യപ്രതി അമ്മയെന്ന് പോലീസ്


കുട്ടിയുടെ മരണത്തില്‍  അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അന്വേഷണം  ഊര്‍ജ്ജിതമാക്കുകയായിരുന്നു.  


കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, ഭക്ഷണത്തില്‍ മദ്യം കലര്‍ത്തിയിരുന്നതായും വ്യക്തമായി. കുഞ്ഞിന്‍റെ തല ഭിത്തിയില്‍ ഇടിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു.  ഇതോടെയാണ് ഗീതയുടെ നേര്‍ക്ക്‌ അന്വേഷണം നീണ്ടത്. 


പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സ്വകാര്യ ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയാണെന്ന് മനസിലായതോടെ കൊലപ്പെടുത്തിയതാണെന്ന് ഗീത സമ്മതിച്ചു. 
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവര്‍ ഒരു  യുവാവുമായി അടുപ്പത്തിലായിരുന്നു.  ഈ ബന്ധത്തിന് മകന്‍ തടസമെന്ന് തോന്നിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സ്വാഭാവിക മരണമെന്ന തോന്നിപ്പിക്കുന്നതിനായിരുന്നു കുഞ്ഞിന്‍റെ വായില്‍ ഭക്ഷണം കുത്തി നിറച്ചതെന്ന് ഇവര്‍ സമ്മതിച്ചു.  തുടര്‍ന്നായിരുന്നു അറസ്റ്റ്.... 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.