ആലപ്പുഴ : കായംകുളത്ത് രോഗ ചികിത്സയുടെ മറവിൽ യുവതിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ കായംകുളം ഏനാത്ത്  പെരിങ്ങാലയിൽ സലീം മുസലിയാരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചികിത്സയ്ക്കെന്ന പേരിൽ മുസലിയാർ യുവതി മുറിക്കുള്ളിൽ കൂട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ കോപം മാറ്റാൻ ഒരു ബന്ധുമുഖാന്തിരമാണ് യുവതിയെ മുസലിയാറുടെ വീട്ടിൽ ചികിത്സയ്ക്കെത്തുന്നത്. യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന മുറിയിൽ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു പ്രതി. സംഭവത്തിൽ യുവതി കായംകുളം പോലീസിന് പരാതി നൽകി. തുടർന്നാണ് മുസലിയാറുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുന്നത്.


ALSO READ : Sexual Assault: പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അച്ഛന് 48 വർഷം കഠിനതടവ്


 കായംകുളം ഇൻസ്പെക്ടർ എസ്സ് എച്ച് ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ്  പ്രതിയായ സലിമിനെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.