Lucknow: സ്റ്റാഫ് നഴ്‌സിന്‍റെ കൈയില്‍ നിന്നും  വഴുതി തറയില്‍  വീണ്  നവജാത ശിശു മരിച്ചു.  ലഖ്‌നൗവിലെ മൽഹൗറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസവശേഷം കുഞ്ഞിനെ ടവ്വലില്‍ പൊതിയാതെ നഴ്‌സ് എടുത്തതിനെത്തുടര്‍ന്ന്  കൈയില്‍നിന്നും വഴിതി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നിലത്തുവീണ് കുഞ്ഞ് മരിച്ചതോടെ,  ശിശു മരിച്ചാണ്  പിറന്നതെന്നായി ആശുപത്രി അധികൃതര്‍. കള്ളം പറഞ്ഞു സംഭവം ഒതുക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചതോടെ കുടുംബാംഗങ്ങൾ പരാതിയുമായി രംഗത്തെത്തി.


അതേസമയം, തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തുടര്‍ന്ന്  നഴ്‌സിനും ആശുപത്രി ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു. 


സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ നല്‍കിയ നിർദേശപ്രകാരമാണ് കുഞ്ഞിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡെ പറഞ്ഞു.  ഏപ്രിൽ 20 ന് വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ക്ഷതം മൂലമാണ് മരണം സംഭവിച്ചതെന്നും പറയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.  സംഭവം നടന്നത് ഏപ്രിൽ 19 നാണ്. 


Also Read:  Viral News: പശുവുമായി ലൈംഗിക ബന്ധം, യുവാവ് അറസ്റ്റില്‍


എന്നാല്‍, സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുഞ്ഞിന്‍റെ പിതാവ് ജീവൻ രാജ്പുത്  പോലീസിനോട് വ്യക്തമാക്കി.  ഏപ്രില്‍ 19ന് രാത്രിയിലാണ് അദ്ദേഹം ഭാര്യ പൂനത്തിനെ പ്രസവ വേദനയെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. പ്രസവശേഷം കുഞ്ഞ് മരിച്ചാണ് പിറന്നത് എന്നാണ് ആശുപത്രി അധികൃതര്‍ തന്നോട് വെളിപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു,
 എന്നാല്‍, പ്രസവം നോർമൽ ആയിരുന്നെന്നും കുഞ്ഞിനെ ജീവനോടെ കണ്ടെന്നും കുഞ്ഞിനെ തൂവാലയില്ലാതെ കൈകളിൽ എടുക്കുന്നത് കണ്ടതായും ഭാര്യ പറഞ്ഞതോടെ സംഭവത്തിന്‍റെ ചുരുള്‍ അഴിയുകയായിരുന്നു.  


നഴ്‌സിന്‍റെ കൈയില്‍ നിന്നും കുഞ്ഞ് വഴുതിപ്പോകുന്നത് കണ്ട യുവതി  പരിഭ്രാന്തയായി നിലവിളിച്ചു.  ഈ സമയം, നഴ്‌സും മറ്റ് ജീവനക്കാരും അവളുടെ വായ പൊത്തുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍  ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.