)
ന്യൂഡൽഹി: ഓഹരി വിപണിയുടെ പേരിൽ വാട്സാപ്പ് വഴി മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കിയ ചൈനീസ് പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. ഡൽഹിയിലെ സഫ്ദർജങ് എൻക്ലേവിൽ താമസിച്ചിരുന്ന ഫാങ് ചെൻജിനാണ് ഡൽഹി പോലീസിന്റെ പിടിയിലായത്.
മലയാളിയായ കെ.എ. സുരേഷ് ജുലൈയിൽ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തത്. സുരേഷിനെ കബളിപ്പിച്ച് 43.5 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തതിന്നാൻ റിപ്പോർട്ട്. മാത്രമല്ല പലരിൽ നിന്നായി സംഘം 100 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ലാഭമുണ്ടാക്കാൻ ഓഹരി വിപണിയുടെ തന്ത്രങ്ങൾ പഠിപ്പിക്കാമെന്ന തരത്തിൽ വാട്സാപ്പ് വഴി ബന്ധപ്പെട്ടായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇരകളെ ആദ്യം വലയിലാക്കുകയും പിനീട് നിക്ഷേപമെന്ന പേരിൽ വൻതുക തട്ടിപ്പുസംഘം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായിരുന്നു തന്ത്രം. സുരേഷിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകളും പിന്തുടർന്നാണ് ഇവരിലേക്കെത്തിയത്. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായവും തേടിയിരുന്നു. ഫാങ് ചെൻജിൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കണ്ടെത്തിയ പോലീസിന് തുടർന്നു നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ നിർണായക തെളിവുകൾ അയാളുടെ വാട്സാപ്പ് സന്ദേശങ്ങളിൽ നിന്നും ലഭിച്ചു.
അന്വേഷണത്തിൽ ഡൽഹി സൈബർ ക്രൈം പോർട്ടലിൽ ലഭിച്ചിരുന്ന 17 പരാതികളിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇത് മാത്രമല്ല ആന്ധ്രാപ്രദേശിലെയും ഉത്തർപ്രദേശിലെയും സൈബർ കുറ്റകൃത്യം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ചൈനീസ് പൗരന് ബന്ധമുള്ളതായും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.