രണ്ടര വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ 50,000 രൂപ പിഴയും നൽകണം. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 2018ലാണ് കേസിനാസ്പദമായ സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിയും ഭാര്യയും പീഡനത്തിനിരയായ കുട്ടിയും ഒരുമിച്ചായിരുന്നു കിടന്നിരുന്നത്. രാത്രിയിൽ കുട്ടി സ്ഥിരമായി കരയുമായിരുന്നു. മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാ​ഗത്ത് മുറിവുകൾ കണ്ടത്. മുറിവുകൾ വന്നത് എങ്ങനെയെന്ന് ചോദിച്ചതിന് കരയുക മാത്രമാണ് കുട്ടി ചെയ്തത്. 


കുഞ്ഞ് തന്റേതല്ല എന്ന് പറഞ്ഞ് ഇയാൾ സ്ഥിരം ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്നു. അതുകൊണ്ടു തന്നെ കുട്ടിയുടെ അമ്മയ്ക്ക് പ്രതിയെ സംശയമുണ്ടായിരുന്നു. ഭാര്യയ്ക്കു വേറെ ബന്ധമുണ്ടെന്നും ഇതു തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞത് സംശയം വർധിപ്പിച്ചു. ഒരു ദിവസം രാത്രി കുട്ടി കരയുന്നത് കേട്ട് നോക്കിയപ്പോൾ പ്രതി കുഞ്ഞിനെ പീഡിപ്പിക്കുന്നത് അമ്മ കണ്ടു. ഇവർ ബഹളം വച്ചതോടെ പ്രതി ഭീഷണിപ്പെടുത്തുകയും അടുത്ത ദിവസവും ഇത് ആവർത്തിക്കുകയും ചെയ്തു.


പീഡനത്തെ തുടർന്ന് കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തുണ്ടായ പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഇടപെട്ടതിനെ തുടർന്നാണ് വിവരം പോലീസിൽ അറിയിച്ചത്. മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടിയുടെ പരിക്ക് ഭേദമായത്. 


കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് മകളെ പീഡിപ്പിച്ച പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. കേസിലെ പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.  പ്രായം കുറവായിരുന്നതിനാൽ കുട്ടിയെ സാക്ഷിയാക്കാൻ കഴിയില്ല. 13 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 17 രേഖകളും ഹാജരാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.