കൊല്ലം: എട്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കൊല്ലം മാമ്പുഴ സ്വദേശി സനൽ കുമാറിനെയാണ് എക്സൈസ് പിടികൂടിയത്. കൊല്ലം ബൈപാസിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സനൽ പിടിയിലായത്. സനലിന്റെ പക്കൽനിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ താവളം കണ്ടെത്തി നടത്തിയ റെയ്ഡിലാണ് 8 കിലോ കഞ്ചാവ് കണ്ടെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ചാവ്, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും,  പതിനാലായിരത്തോളം രൂപയും പിടിച്ചെടുത്തു. രണ്ടായിരം രൂപയ്ക്ക് വിൽപ്പന നടത്തുന്ന തരത്തിൽ വലിയ പായ്ക്കറ്റുകളായാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. വിൽപ്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്സൈസ് കൊല്ലം റേഞ്ച് ഇൻസ്പെക്ടർ റ്റി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.


MDMA Seized: വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; കോഴിക്കോട് യുവാവ് അറസ്റ്റിൽ


കോഴിക്കോട്: വാടക വീട്  കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എംഡിഎംഎ വിൽപന. സംഭവത്തിൽ താമരശേരി ചുണ്ടങ്ങ പൊയിൽ സ്വദേശി കാപ്പുമ്മൽ ഹൗസിൽ അതുലിനെ അറസ്റ്റ് ചെയ്തു. മുണ്ടിക്കൽത്താഴം കോട്ടാം പറമ്പ് കുന്നുമ്മലിലാണ് വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്നത്.


നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി.പി ജേക്കബിന്റെ  നേതൃത്വത്തിൽ ഉള്ള ഡാൻസാഫും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.


പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ മെഡിക്കൽ കോളേജ് എസ്.ഐ നിധിൻ ആർ നടത്തിയ പരിശോധനയിലാണ് 12.400 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് വിൽപന നടത്തിയതിന് ഇയാൾക്കെതിരെ മുൻപും താമരശേരി സ്റ്റേഷനിൽ കേസ് ഉണ്ട്. ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും മയക്ക് മരുന്ന് കച്ചവടം നടത്തുകയായിരുന്നു.  ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.


വാടകവീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്ക്വാഡ്  വീട് നിരീക്ഷിച്ച് വരകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് എംഡിഎംഎ പിടികൂടുകയായിരുന്നു.


വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച്‌ യുവതിയോടൊപ്പം കുടുംബത്തോടൊപ്പമെന്ന നിലയിൽ താമസിച്ചിരുന്നതിനാൽ ഇയാളെ പരിസരവാസികൾക്കും സംശയമുണ്ടായിരുന്നില്ല. എവിടെ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നും ആർക്കെല്ലാമാണ് ഇത് വിൽപന നടത്തിയതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ ബെന്നി ലാലു പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.