Drugs Seized in Wayanad: വയനാട്: ബത്തേരിയിൽ വൻ ലഹരിവേട്ട. അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിലായി. കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിത്‌ലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്


COMMERCIAL BREAK
SCROLL TO CONTINUE READING

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം പരിശോധന നടത്തിയത്. ഒരു മില്ലിഗ്രാം എംഡിഎംഎ പിടികൂടിയാൽ തന്നെ അത് അതീവഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്. ആർടിഒ ചെക്ക്പോസ്റ്റിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. 


Crime News Ernakulam: വീട്ടമ്മയുടെ മൊബൈൽ നമ്പരും അശ്ലീല കമൻറും റെയിൽവേ സ്റ്റേഷൻ ശുചിമുറിയിൽ; കയ്യക്ഷരം കൊണ്ട് പൊക്കി പ്രതിയെ


തിരുവനന്തപുരം: ഇത് ഒരു പോരാട്ടത്തിൻറെ കഥയാണ്. നീണ്ട അഞ്ച് വർഷം നീതിക്കായി ഒരു ഒരു വീട്ടമ്മ നടത്തിയ നിരന്തര പ്രയത്നത്തിന് ഒടുവിൽ ഫലം കണ്ടു. 2018 മെയ് നാലിനാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ വീട്ടമ്മക്ക് തൻറെ ഫോണിൽ ആദ്യ കോൾ എത്തുന്നത്.അങ്ങേത്തലക്കൽ അശ്ലീല സംഭാഷണമായിരുന്നു. വിളികൾ പതിവായതോടെ സംഭവം അന്വേഷിക്കാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെയാണ് തന്നെ വിളിച്ചയാളോട് തന്നെ നമ്പർ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിച്ചത്.


എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ നമ്പർ എഴുതി വച്ചിരിക്കുകയാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇത് ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തു.ഫോട്ടോയിൽ കണ്ട കയ്യക്ഷരം തന്റെ വീട് ഉൾപ്പെട്ട റസിഡന്റ്സ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കുമായി സാമ്യം ഉണ്ടെന്ന് മനസ്സിലായതോടെ കയ്യക്ഷരം സ്ഥിരീകരിക്കാൻ ബെംഗളൂരുവിലെ സക്വാര്യ ലാബിൽ കൊടുത്ത് അവിടെ സ്ഥിരീകരിച്ചു.ഇതിനിടയിൽ അസ്സോസിയേഷൻറേതായി ലഭിച്ച കത്തുകളും കുറിപ്പുകളുമെല്ലാം പരിശോധിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്തു.


അങ്ങനെയാണ് അതേ റസിഡന്റ്സ് അസോസിയഷനിൽ അംഗമായ ഒരാളുടേതാണ് കയ്യക്ഷരം എന്നു കണ്ടെത്തിയത്.ഈ തെളിവുകൾ വച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്തു. കോടതി നിർദ്ദേശപ്രകാരം സർക്കാർ ഫൊറൻസിക് ലാബിലും ഇത് സ്ഥിരീകരിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.നീതി കിട്ടാൻ അഞ്ച് വർഷം വേണ്ടി വന്നെങ്കിലും അനുകൂല നടപടിയിൽ ആശ്വാസത്തിലാണ് വീട്ടമ്മ.


നിലവിൽ ഡിജിറ്റിൽ സർവകലാശാലയിലും അസിസ്റ്റന്‍റ് പ്രൊഫസറായ അജിത്കുമാറിൻറെതാണ് കയ്യക്ഷരം എന്ന് ഫോറൻസിക് പരിശോധനയിലും വ്യക്തമായി. യുവതിയുടെ ഭര്‍ത്താവ് റെസി‍ഡന്‍സ് അസോസിയേന്‍റെ സെക്രട്ടറിയായിരുന്ന കാലത്ത് മറ്റൊരു യുവതിയുടെ ഭര്‍ത്താവ് ഇയാള്‍ക്കെതിരെ പരാതി പറഞ്ഞെന്നും ഇതേക്കുറിച്ച് ചോദിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും വീട്ടമ്മ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.