Thiruvananthapuram: കോവിഡ്  കാലത്ത് ജോലിയും ഭക്ഷണവുമില്ലാതെ ജീവിതം വഴി മുട്ടിയപ്പോള്‍ സമയത്തിന് ഭക്ഷണം ലഭിക്കാന്‍ യുവാവ്‌ കണ്ടെത്തിയ വഴിയാണ് ജയില്‍വാസം ...!!


COMMERCIAL BREAK
SCROLL TO CONTINUE READING

ജയിലില്‍ പോകാന്‍ വേണ്ടി പോലീസ് ജീപ്പാണ് യുവാവ് കല്ലെറിഞ്ഞ് തകർത്തത്. ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് മുന്നില്‍ കിടന്നിരുന്ന പോലീസ് ജീപ്പാണ് യുവാവ്  കല്ലെറിഞ്ഞ് തകര്‍ത്തത്. കല്ലേറില്‍ ജീപ്പിന്‍റെ  (Police Jeep) പിന്നിലെ  ചില്ല് തകര്‍ന്നു.  


സംഭവത്തിൽ അയിലം സ്വദേശി 29 കാരനായ  ബിജുവിനെ  പോലീസ് (Kerala Police) പിടികൂടി.  ജീപ്പിന്‍റെ ചില്ലു തകർത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു


ആറ് മാസം മുൻപും ഇയാള്‍  പോലീസ് സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന  ജീപ്പ്  എറിഞ്ഞു തകർത്തിരുന്നു. അന്ന് ഇയാളെ   പിടികൂടി ജയിലിൽ അടച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജു വീണ്ടും പോലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു.  


അതേസമയം, ചോദ്യം ചെയ്യലില്‍  ഇയാള്‍ നല്‍കിയ  മറുപടി ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു...!! 


Also Read: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലെ ഫോണിൽ വിളിച്ച് ഭീഷണി; യുവാവ് അറസ്റ്റിൽ


ജയിലിൽ പോകാൻ വേണ്ടിയാണ് താന്‍ വീണ്ടും പോലീസ് ജീപ്പിന്  നേരെ കല്ലെറിഞ്ഞതെന്ന് ഇയാൾ പോലീസിനോട്  പറഞ്ഞു.  അതിനുള്ള കാരണവും ഇയാള്‍ വ്യക്തമാക്കി.  അതായത്,  ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും ഇല്ലായിരുന്നു. ജീവിതം ദുസ്സഹമായതോടെയാണ് വീണ്ടും ജയിലിലേക്ക് പോകാൻ തീരുമാനിച്ചത് എന്ന്  യുവാവ് പോലീസിനോട് പറഞ്ഞു. 


എന്നാല്‍, യുവാവിന്  മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി  പോലീസ് അറിയിച്ചു.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.