റോഡിൽ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മുട്ടത്തറ ബീമാപ്പള്ളി ഈസ്റ്റ് വേപ്പുംമൂട് പുതുവൽ പുരയിടം അനിൽ (45), മുട്ടത്തറ ബീമാപ്പള്ളി ഈസ്റ്റ് വേപ്പുംമൂട് ജോർജീനാ ഹൗസിൽ ബൈജു (40) എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 10:16 PM IST
  • വലിയതുറ സ്വദേശി ലിനുവിനെ പ്രതികൾ തടഞ്ഞു നിർത്തി ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുയായിരുന്നു
  • കത്തി കൊണ്ട് കുത്തിയും മുറിവേൽപ്പിച്ചു
  • പ്രതികൾ റോഡിൽ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
  • അസിസ്റ്റന്റ് കമ്മീഷണർ ഡികെ പൃഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്
റോഡിൽ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച (Murder attempt) കേസിൽ രണ്ട് പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ബീമാപ്പള്ളി ഈസ്റ്റ് വേപ്പുംമൂട് പുതുവൽ പുരയിടം അനിൽ (45), മുട്ടത്തറ ബീമാപ്പള്ളി ഈസ്റ്റ് വേപ്പുംമൂട് ജോർജീനാ ഹൗസിൽ ബൈജു (40) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി ഒമ്പതരയോടെ വീട്ടിലേക്ക് പോകുകയായിരുന്ന വലിയതുറ സ്വദേശി ലിനുവിനെ പ്രതികൾ തടഞ്ഞു നിർത്തി ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുയായിരുന്നു. കത്തി കൊണ്ട് കുത്തിയും മുറിവേൽപ്പിച്ചു.

ALSO READ: Parallel Exchange Case: പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതി പിടിയിൽ

പ്രതികൾ റോഡിൽ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ച് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ (Police commissioner) ഡികെ പൃഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ALSO READ: Skelton in Alappuzha | ആലപ്പുഴയിൽ കവറിൽ പൊതിഞ്ഞ നിലയിൽ അസ്ഥി കൂടം,ആശങ്ക

വലിയതുറ എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിലാഷ് എം, അജികുമാർ, സിപിഒമാരായ ഷിജു, പ്രവീൺ രാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ജില്ലയിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News