കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി (Karipur Gold Smuggling Case0 ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കേസിൽ സ്വര്‍ണ്ണക്കടത്ത് സംഘത്തിലുള്ളവരുമായി ആകാശിന് (Akash Thillankeri) പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.


Also Read: Karipur Gold Smuggling Case: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്


കണ്ണൂരിലെ ആകാശിന്റെ വീട്ടിൽ ജൂലൈ 14 ന് കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.  ആ സമയം റെയ്ഡ് വിവരം മനസിലാക്കിയ അര്‍ജുന്‍ വീട്ടില്‍ നിന്ന് മാറിയിരുന്നു. 


കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധകേസിലെ പ്രതിയാണ് ഈ ആകാശ് തില്ലങ്കേരി. ടി പി കേസിലെ പ്രതിയായ ഷാഫിയെ (Muhammed Shafi) ചോദ്യം ചെയ്തതപ്പോൾ കേസിൽ ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ഈ ചോദ്യം ചെയ്യൽ. 


Also Read: Karipur Gold Smuggling Case: ഒരാൾ കൂടി അറസ്റ്റിൽ


ഇതിനിടയിൽ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ (Arjun Ayanki) ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അർജ്ജുൻ കോടതിയിൽ നൽകിയിരിക്കുന്ന ജാമ്യാപേക്ഷയിൽ ള്ളകക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള ഒരു രേഖകളും കസ്റ്റംസിന്റെ കയ്യിൽ ഇല്ലെന്ന് വാദിച്ചിട്ടുണ്ട്.


എന്നാല്‍ അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളകടത്ത് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച്‌ കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല കേസിൽ അന്വേഷണം തുടരുകയാണെന്നും അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക