കണ്ണൂർ: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ് നടത്തുന്നു.
ടി പി കേസിലെ പ്രതിയായ ഷാഫിയെ (Muhammed Shafi) ചോദ്യം ചെയ്തതപ്പോൾ കേസിൽ ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്‍റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുന്നത്.
Also Read: Karipur Gold Smuggling Case: ഒരാൾ കൂടി അറസ്റ്റിൽ
രാവിലെ ഏഴ് മണിയോടെ കസ്റ്റംസിന്‍റെ ഏഴംഗ സംഘമാണ് ആകാശ് തില്ലങ്കേരിയുടെ (Akash Thillankeri) വീട്ടിൽ പരിശോധനക്ക് എത്തിയത്. പരിശോധനയ്ക്ക് വരുന്നതിനു മുൻപ് പോലീസ് സഹായം കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.
പക്ഷെ ആകാശ് തില്ലങ്കേരി വീട്ടില്‍ ഇല്ല മാത്രമല്ല ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ആകാശിന് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി നല്ല ബന്ധമാണ് എന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.
Also Read: Karipur Gold Smuggling Case: പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ
ചോദ്യചെയ്യലിന് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാന്‍ ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് (Customs Official) നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ടി പി വധക്കേസ് പ്രതിയായ കൊടി സുനിയെയും ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. വിവാദമായ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.
ഇതിനിടയിൽ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളകടത്ത് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നാരോപിച്ച് കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...