കൊച്ചി : നടൻ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയ വഴി അസഭ്യ പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ച രണ്ട് പേർ പിടിയിൽ. ഇടവേള ബാബു നൽകിയ പരാതിയിന്മേലാണ് കൊച്ചി സിറ്റി സൈബർ സെല്ലാണ് വ്ളോഗർക്കും സഹായിയായ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത അറസ്റ്റ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരം സ്വദേശികളായ  കൃഷ്ണ പ്രസാദും സഹായിയും ഫോട്ടോഗ്രാഫറുമായ വിവേകിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. കൃഷ്ണപ്രസാദിന്റെ വീഡിയോയിൽ താരസംഘടനയായ അമ്മയ്ക്കെതിരെയും അസഭ്യ വർഷമുണ്ടെന്നും സംഘടനയുടെ ജനറൽ സെക്രട്ടറിയും കൂടിയായ ഇടവേള ബാബുവിന്റെ പരാതിയിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ദിവസങ്ങൾക്ക് മുമ്പാണ് കൃഷ്ണപ്രസാദ് ഇടവേള ബാബുവിനെതിരെ അസഭ്യം പറഞ്ഞു കൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന വിനീത് ശ്രീനിവാസൻ-അഭിനവ് സുന്ദെർ നായക് ചിത്രത്തെ വിമർശിച്ചുകൊണ്ട് ഇടവേള ബാബു നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് കൃഷ്ണപ്രസാദ് തന്റെ പേജ് വഴി നടനെയും താരസംഘടനയ്ക്കെതിരെയും അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ നിർമിച്ചത്.


ALSO READ : 'ഇടവേള ബാബു സ്വപ്നം കണ്ട മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ ഫീൽ ഗുഡ് ട്രെയിലർ വൈറലാകുന്നു


ഇതിന് പുറമെ കൃഷ്ണപ്രദാസ് സൈബർ പോലീസിനെതിരെയും തന്റെ വീഡിയോയിലൂടെ അധിക്ഷേപം നടത്തിട്ടുണ്ട്. അറസ്റ്റിലായ ഇരുവരുടെയും പക്കൽ നിന്നും നാല് മൊബൈൽ ഫോൺ പിടിച്ചെടുത്തുയെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. davareyoli_annan എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രതികൾ നടനെതിരെ അസഭ്യം വീഡിയോ പങ്കുവച്ചത്.


മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു


'മുകുന്ദനുണ്ണി എന്ന സിനിമ ഇവിടെ ഇറങ്ങി. ഇതിന് എങ്ങിനെ സെൻസറിങ്ങ് കിട്ടി എന്നറിയില്ല. ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുമ്പോൾ തന്നെ ഞങ്ങൾക്ക് ആരോടും നന്ദി പറയാനില്ല എന്ന എഴുതി കാണിച്ചു കൊണ്ടാണ്. ക്ലൈമാക്സിൽ നായിക പറയുന്ന ഡയലോഗ് ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിഗരറ്റ് വലിക്കുന്നതിനും മദ്യ ഗ്ലാസ് വെക്കുന്നതിനും മൂന്ന് തവണ എഴുതി കാണിക്കണം. അങ്ങിനെ കംപ്ലീറ്റ് നെഗറ്റീവായ ഒരു സിനിമ ഇവിടെ ഒാടി മൂല്യച്ഛുതി ആർക്കാണ് സംഭവിച്ചത്? സിനിമയ്ക്കോ പ്രേക്ഷകർക്കോ?എനിക്ക് ചിന്തിക്കാൻ പോലും പറ്റിയില്ല. ഏഴോളം നായകൻമാരോട് കഥ പറഞ്ഞിട്ടും ആരും എടുത്തില്ലെന്ന് വിനീത് പറഞ്ഞു' എന്നിങ്ങിനെ വിമർശിച്ചുകൊണ്ടാണ് ഇടവേള ബാബു പുസ്തമേളയിൽ വെച്ച് പറഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.