കോഴിക്കോട്: കോഴിക്കോട് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ടെന്ന് പൊലീസ്. കൊയിലാണ്ടി കടൽത്തീരത്ത് നിന്ന് കിട്ടിയ മൃതദേഹം ഇർഷാദിന്റേതെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. തട്ടി കൊണ്ട് പോകലും കൊലപാതകവും ആസൂത്രണം ചെയ്ത പ്രധാന സ്വർണ്ണ കടത്ത് തലവനമാരിലേക്കാകും ഇനി അന്വേഷണം നീങ്ങുക എന്ന് പോലീസ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇർഷാദിനെ കാണ്മാനില്ലെന്ന പരാതിയുമായി ഇക്കഴിഞ്ഞ ജൂലൈ 27 നാണ് കുടുംബം പെരുവണ്ണാമൂഴി പൊലീസിനെ സമീപിക്കുന്നത്. ജൂലൈ 6 മുതലായിരുന്നു ഇഷാദിന്‍റെ തിരോധാനം . സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാണെന്ന വാർത്തകൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി. 

Read Also: Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ


സ്വർണ്ണക്കടത്ത് സംഘത്തെ നയിക്കുന്ന 916 എന്ന വിളിപേരുള്ള നാസർ സാലിഹിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നീങ്ങിയത്. ഇതിനിടെയിലാണ് കൊയിലാണ്ടിയിൽ ജൂലൈ 17 ന് കടൽത്തീരത്തടിഞ്ഞ മൃതദേഹം നേരത്തെ കരുതിയപോലെ മേപ്പയൂർ സ്വദേശി ദീപക് എന്ന യുവാവിന്റതല്ലെന്ന ഡിഎൻഎ ഫലം വരുന്നത്. 


പുറക്കാട്ടിരി പുഴയിൽ ഒരു യുവാവ് വീണെന്നും കൂടെയുണ്ടായിരുന്നവർ വണ്ടിയിൽ രക്ഷപ്പെട്ടെന്നും പൊലീസ് കസ്റ്റഡിയിലുള്ളവരുടെ മൊഴി ലഭിച്ചതോടെ സംശയം ബലപ്പെട്ടു. തുടർന്നാണ് ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ യുമായി സാമ്പിൾ ഒത്തു നോക്കിയത്. പരിശോധനയിൽ മൃതദേഹം ഇർഷാദിന്റേത് ആണെന്ന് തെളിഞ്ഞു. പിന്നാലെ കൊലപാതകതത്തിന് കേസെടുത്തിരിക്കുകയാണ് പൊലീസ്.

Read Also: Lic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ


അതിനിടെ, ചാടി പോയതെന്ന്  സ്വർണക്കടത്ത് സംഘം പറയുന്നതും, കൊണ്ടിട്ടതെന്ന് പൊലീസ് പറയുന്നതുമായ പുറക്കാട്ടിരി പാലത്തിൽ ഡി ഐ ജി രാഹുൽ ആർ നായർ നേരിട്ടെത്തി പരിശോധന നടത്തി. ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയത് തന്നെയെന്നാണ് കുടുംബം പറയുന്നത്. ഇർഷാദിന്റെ മരണം സ്ഥിരീകരിക്കപെടുമ്പോഴും കേസിലെ ദുരൂഹത മാറുന്നില്ല. കൊലപാതകത്തിന് പിന്നിലുള്ളവരെ വൈകാതെ കണ്ടെത്തേണ്ടതുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.