Lic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ

 ശ്രദ്ധയോടെ പൈസ മാറ്റിവെച്ചാൽ പോളിസി ഇൻവെസ്റ്റമെൻറ് മികച്ച ആശയം തന്നെയാണ്.ഒരു കുടുംബത്തിന് സ്ഥിരതയുള്ള ജീവിതം നൽകാൻ വരെയും എൽഐസി കൊണ്ട് പറ്റും എന്നതാണ് സത്യം

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 06:02 PM IST
  • പോളിസി ഉടമ ഈ പോളിസിയിൽ നാല് വർഷത്തേക്ക് മാത്രം നിക്ഷേപിച്ചാൽ മതിയാകും
  • പോളിസി ഉടമയ്ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം
  • പ്ലാനിന് കീഴിൽ ഒരു ലോൺ സൗകര്യവും ലഭ്യമാണ്
Lic Plan: നാല് വർഷം കൊണ്ട് നിങ്ങളെ കോടീശ്വരനാക്കുന്ന എൽഐസി പ്ലാൻ

മിക്കവാറും എല്ലാ വിഭാഗത്തിലുള്ള വ്യക്തികൾക്കും ലിംഗഭേദം, പ്രായം, സാമ്പത്തിക പശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കി നിരവധി എൽഐസി പോളിസികളുണ്ട്. ശ്രദ്ധയോടെ പൈസ മാറ്റിവെച്ചാൽ പോളിസി ഇൻവെസ്റ്റമെൻറ് മികച്ച ആശയം തന്നെയാണ്.ഒരു കുടുംബത്തിന് സ്ഥിരതയുള്ള ജീവിതം നൽകാൻ വരെയും എൽഐസി കൊണ്ട് പറ്റും എന്നതാണ് സത്യം.

കൂടാതെ, എൽഐസി പോളിസിയുടെ പലിശ നിരക്ക് സ്റ്റോക്ക് മാർക്കറ്റിൻറെ പ്രവർത്തനങ്ങളെ ആശ്രയിച്ചല്ല. അത് കൊണ്ട് തന്നെ ഇടക്ക് പലിശ താഴ്ത്തിയും ഉയർത്തിയും ചെയ്യുന്ന സ്ഥിരം ബാങ്കിങ്ങ് പരിപാടി എൽഐസിക്ക് ഇല്ല. ഇത്തരത്തിൽ എൽഐസി പുറത്തിറക്കിയ ഏറ്റവും പ്രയോജനകരമായ പോളിസികളിലൊന്നാണ് എൽഐസി ജീവൻ ശിരോമണി പോളിസി.

എന്താണ് എൽഐസി ജീവൻ ശിരോമണി പോളിസി?

പങ്കാളിത്ത/വ്യക്തിഗത, ലൈഫ് അഷ്വറൻസ് സേവിംഗ്സ് പ്ലാനാണ് ജീവൻ ശിരോമണി പോളിസി.ഇത് പരിമിതമായ പ്രീമിയം പേയ്‌മെന്റ് മണി ബാക്ക് ലൈഫ് ഇൻഷുറൻസ് പ്ലാൻ എന്ന് കൂടി പറയാം. ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ ടാർഗെറ്റഡ് വിഭാഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്ലാൻ കൂടിയാണിത്.

പ്ലാനിൻറെ ഏറ്റവും കുറഞ്ഞ ബേസിക് സം അഷ്വേർഡ് 1 കോടി രൂപയാണ് ഈ പ്ലാനിന് കീഴിൽ ആദ്യ അഞ്ച് വർഷത്തേക്ക് ആയിരത്തിന് 50 രൂപ നിരക്കിലും ആറാം  വർഷം മുതൽ പ്രീമിയം  കാലാവധി അവസാനിക്കുന്നത് വരെ അടിസ്ഥാന സം അഷ്വേർഡ് ആയിരത്തിന് 55 രൂപ നിരക്കിലും ലഭിക്കും. 

യോഗ്യത

എൽഐസി ജീവൻ ശിരോമണി പ്ലാൻ ലഭിക്കാൻ പോളിസി ഉടമയ്ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. പോളിസി കാലാവധി 14 വർഷം മുതൽ 55 വർഷം വരെ/ 16-വർഷം 51 വർഷം/  18 വർഷം-48 വർഷം/ 45 വർഷം 20 വർഷം/കാലാവധി പൂർത്തിയാകുമ്പോൾ, പോളിസി ഉടമയ്ക്ക് 69 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കരുത്.

 ഒരു കോടി രൂപ എങ്ങനെ നേടാം?

പോളിസി ഉടമ ഈ പോളിസിയിൽ നാല് വർഷത്തേക്ക് മാത്രം നിക്ഷേപിച്ചാൽ മതിയാകും, അതിനുശേഷം അയാൾക്ക് വരുമാനം ലഭിക്കും. എൽഐസി ജീവൻ ശിരോമണി പോളിസി നാല് വ്യത്യസ്ത ടേമുകളിലായി മെച്വർ ആകും. 14, 16, 18, 20 വർഷം. എൽഐസി ജീവൻ ശിരോമണി പോളിസിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പോളിസി ഉടമ ഓരോ മാസവും ഏകദേശം 94,000 രൂപ പ്രതിമാസ പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്.

പ്ലാനിന് കീഴിൽ ഒരു ലോൺ സൗകര്യവും ലഭ്യമാണ്, കുറഞ്ഞത് ഒരു  വർഷത്തേക്കെങ്കിലും പ്രീമിയം അടച്ച് ഒരു പോളിസി വർഷം പൂർത്തിയാകുമ്പോൾ ലോൺ ലഭിക്കും. എന്നാൽ നിബന്ധനകൾക്ക് വിധേയമാണിത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News