ഇടുക്കിയിൽ ആറ് വയസുകാരനെ കൊന്ന പ്രതിക്ക് വധശിക്ഷ; മരണം വരെ തടവ്
മരണം വരെ തടവും കോടതി വിധിച്ചു. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്
ഇടുക്കി: ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് വധ ശിക്ഷ. സഹോദരനെ കൊന്ന ശേഷം സഹോദരിയെ പീഡിപ്പിച്ച കേസിലാണ് വിധി. ഇടുക്കി ആമക്കണ്ടത്താണ് സംഭവം. നാല് കേസുകളിൽ മരണം വരെ തടവും കോടതി വിധിച്ചു. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ആകെ 92 വർഷമാണ് തടവ്.
കുട്ടിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തതാണ് കേസ്.ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്.കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി.2021 ഒക്ടോബർ-3നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 10 ലക്ഷത്തോളം രൂപ പിഴയും കോടതി വിധിച്ചും പിഴയൊടുക്കിയില്ലെങ്കിൽ തടവ്.അടുത്തടുത്ത വീട്ടുകളിലെ അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...