Pinarayi Vijayan Threat Call | മുഖ്യമന്ത്രിക്ക് വധ ഭീക്ഷണി, പിന്നിൽ ഏഴാം ക്ലാസുകാരൻ, അറിയാതെ പറ്റിയെന്ന് വീട്ടുകാർ
വിശദമായി അന്വേഷണത്തിൻറ ഭാഗമായി വിദ്യാർഥിയുടെ വീട്ടുകാരുമായി പോലീസ് സംസാരിച്ചു. കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കോൾ പോയെന്നാണ് വിശദീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത് ഇന്നലെ വൈകിട്ടാണ്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ചത്. ഈ കുട്ടിയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്
വിശദമായി അന്വേഷണത്തിൻറ ഭാഗമായി വിദ്യാർഥിയുടെ വീട്ടുകാരുമായി പോലീസ് സംസാരിച്ചു. കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കോൾ പോയെന്നാണ് വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പോലീസ് ആസ്ഥാനത്തെ 112 എന്ന നമ്പരിലേക്കാണ് കോൾ വന്നത്. കുട്ടിയുടെ അമ്മയുടേതാണ് ഫോൺ. ഏഴാം ക്ലാസ് വിദ്യാർഥിയുടെ കോളായതിനാൽ മറ്റ് നടപടികളിലേക്ക് പോലീസ് കടക്കാൻ സാധ്യതയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.