Deepu Murder : ദീപുവിന്റെ കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; തലയോട്ടിയിൽ രണ്ടിടങ്ങളിൽ ക്ഷതം, തലച്ചോറിൽ രക്തം കട്ടപിടിച്ചു
തലയോട്ടിയിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. തലയോട്ടിയിൽ രണ്ട് ക്ഷതങ്ങൾ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.
Kochi : മർദ്ദനത്തിനിരയായതിനെ തുടർന്ന് കൊല്ലപ്പെട്ട ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിട്ടു. തലയോട്ടിയിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. തലയോട്ടിയിൽ രണ്ട് ക്ഷതങ്ങൾ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷതമേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികൾ പൊട്ടുകയും ചെയ്തിട്ടുണ്ട്.
ദീപുവിന് കരൾ രോഗം ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന്റെ ആക്കം കൂട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗം ഉള്ളത് കൊണ്ടാണ് ക്ഷതമേറ്റപ്പോൾ രക്തധമനികൾ പൊട്ടാൻ കാരണമായത്. കേസിൽ അറസ്റ്റിലായ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ALSO READ: Twenty 20 Worker : സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു
വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. എന്നാൽ ദീപു മരിച്ച സാഹചര്യത്തിൽ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു. അതേസമയം ദീപുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് ആരോപിച്ചു. ദീപുവിനെ ക്രൂരമായി ആക്രമിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. ഒന്നാം പ്രതിയാക്കേണ്ടത് കുന്നത്ത് നാട് എംഎൽഎ ശ്രീനിജനെയാണെന്നും സാബു പറഞ്ഞു.
ALSO READ: ട്വന്റി 20 പ്രവര്‍ത്തകന്റെ മരണം; 4 പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
ഡോക്ടർമാരും എംഎല്‍എയും ഒത്തുകളിച്ച് പ്രതികള്‍ക്ക് രക്ഷപെടുന്നതിനായി നാല് ദിവസം ദീപുവിനെ വെന്റിലേറ്ററില്‍ കിടത്തുകയായിരുന്നുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു. ദീപുവിന്റെ മരണം ബന്ധുക്കളെ അറിയിക്കുന്നതിന് പകരം മാധ്യമങ്ങളെയും പൊലീസിനെയും ആണ് ആശുപത്രി അധികൃതർ ആദ്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ പിവി ശ്രീനിജന്റെ ഫോൺ പരിശോധിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ വിളക്കണക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപിഎം പ്രവർത്തർ ദീപുവിനെ മർദ്ധിച്ചത്. ട്വന്റി 20 യുടെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെ എംഎൽഎ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്മുന്നിൽ തന്നെ ദീപു ഉണ്ടായിരുന്നു. മർദ്ദനമേറ്റ ദിവസം ദീപു ചികിത്സ തേടിയിരുന്നില്ല. ഫെബ്രുവരി 14, തിങ്കളാഴ്ച പുലർച്ചയോടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ദീപുവിനെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...