Delhi: തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിന്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് പതിനാറുകാരി
Delhi Rape Case: വെടിയേറ്റ അമ്പതുകാരിയായ ഖുർഷീദയെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിന്റെ അമ്മയ്ക്ക് നേരെ പതിനാറുകാരി വെടിയുതിർത്തു. കേസിൽ കൗമാരക്കാരിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അമ്പതുകാരിയായ ഖുർഷീദയെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച വൈകുന്നേരം പെൺകുട്ടി ഖുർഷിദയുടെ പലചരക്ക് കടയിൽ കയറി പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പതിനാറിനും പതിനേഴിനും ഇടയിൽ പ്രായമുള്ളയാളാണ് വെടിവെപ്പ് നടത്തിയതെന്നും ഖുർഷീദയുടെ മകൻ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പെൺകുട്ടി നേരത്തെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ALSO READ: പത്തനംതിട്ടയിൽ വാക്കുതർക്കത്തിനിടെ തൊഴിലാളിയെ കുത്തി കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
അന്വേഷണത്തിൽ, ഖുർഷീദ പലചരക്ക് കട നടത്തുന്നതായും പതിനാറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടി കടയിൽ കയറി പിസ്റ്റൾ ഉപയോഗിച്ച് ഇവരെ വെടിവയ്ക്കുകയായിരുന്നുവെന്നും കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ആരോപണ വിധേയയായ പെൺകുട്ടിക്കെതിരെ സെക്ഷൻ 328 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പരിക്കേറ്റ സ്ത്രീ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റ സ്ത്രീയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. കൗമാരക്കാരിയായ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യുകയും വെടിവെപ്പിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വെടിയേറ്റ് സ്ത്രീക്ക് ജെപിസി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കൂടുതൽ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...