പത്തനംതിട്ടയിൽ വാക്കുതർക്കത്തിനിടെ തൊഴിലാളിയെ കുത്തി കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

വാക്കേറ്റത്തിനിടെ പ്രതിയായ സെബാസ്റ്റ്യൻ വാഹനത്തിൽ കരുതിയിരുന്ന കത്തി എടുത്തുകൊണ്ട് വന്ന് സജീന്ദ്രൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 10:08 PM IST
  • ത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം കുന്നന്താനത്ത് തടി വ്യാപാരിയും സഹായിയും അറസ്റ്റിൽ.
  • കവിയൂർ സ്വദേശി സി വി സജീന്ദ്രൻ എന്ന സാജുവാണ് കൊലപ്പെട്ടത്.
  • മാന്താനം സ്വദേശികളായ സെബാസ്റ്റ്യൻ എന്ന പാപ്പച്ചൻ, അനീഷ് മോൻ എന്നിവരെയാണ് കീഴ്വായ്പ്പൂർ പോലീസ്റ്റ് അറസ്റ്റ് ചെയ്തു
പത്തനംതിട്ടയിൽ വാക്കുതർക്കത്തിനിടെ തൊഴിലാളിയെ കുത്തി കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട: വാക്കേറ്റത്തെ തുടർന്ന് തൊഴിലാളിയെ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം കുന്നന്താനത്ത് തടി വ്യാപാരിയും സഹായിയും അറസ്റ്റിൽ. കവിയൂർ സ്വദേശി സി വി സജീന്ദ്രൻ എന്ന സാജുവാണ് കൊലപ്പെട്ടത്. മാന്താനം സ്വദേശികളായ സെബാസ്റ്റ്യൻ എന്ന പാപ്പച്ചൻ, അനീഷ് മോൻ എന്നിവരെ കീഴ്വായ്പ്പൂർ പോലീസ്റ്റ് അറസ്റ്റ് ചെയ്തു.

തടി വ്യാപാരം നടത്തിവന്ന പ്രതിയായ സെബാസ്റ്റ്യനും കൊല്ലപ്പെട്ട സജീന്ദ്രനും ദീർഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന് ജനുവരി ഏഴിന്  വൈകിട്ട് ഇരുവരും തമ്മിൽ കുന്നന്താനം ടൗണിൽ വച്ച് തർക്കമുണ്ടാവുകയും തുടർന്ന് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് സെബാസ്റ്റ്യൻ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയുമായി വന്ന് സജീന്ദ്രനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News