ഡൽഹിയിൽ യുവാവ് കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സഹിലിന്റെ പിതാവിനെ കൂടാതെ മൂന്ന് ബന്ധുക്കളെ കൂടി  അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാഹിത് തന്നെ കാമുകിയായ  നിക്കി യാദവിനെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം കാമുകിയുടെ മൃതദേഹം ഒരു ഫ്രിഡ്ജിൽ ഒളിപ്പിക്കുകയായിരുന്നു. കൂടാതെ  അതേദിവസം കാമുകൻ വിവാഹിതനായി.


COMMERCIAL BREAK
SCROLL TO CONTINUE READING

വെസ്റ്റ് ഡൽഹിയിലെ ദാബയിൽ നിന്നുമാണ് നിക്കിയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 9 നാണ്  കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒന്നാം പ്രതി സാഹിലിനെ ഉൾപ്പടെ ആകെ 5 പേരെ ഇതിനോടകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇത് കൂടാതെ കൂടതെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് കൊല്ലപ്പെട്ട നിക്കിയും പ്രതി സാഹിലും തമ്മിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരുന്നു.


ALSO READ: പങ്കാളിയെ കേബിൾ വയറുകൊണ്ട് കൊലപ്പെടുത്തി; ഫ്രിട്ജിൽ ഇട്ടു,കാമുകൻ അതേ ദിവസം വിവാഹിതനായി


കല്യാണത്തിന് ശേഷവും ഇരുവരുടെയും വിവാഹം പ്രതി സാഹിലിന്റെ കുടുംബം അംഗീകരിച്ചിരുന്നില്ല. തുടർന്ന് സഹിലിന് മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. 2018 ൽ ഒരു കോച്ചിങ് സെന്ററിൽ വെച്ചാണ്ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിൽ ആയതും. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. എന്നാൽ സഹിലിന് വീട്ടുക്കാർ മറ്റൊരു വിവാഹം ഉറപ്പിക്കുകയും 2022 ഡിസംബെറിൽ സഹിലിന്റെ നിശ്ചയം നടത്തുകയും ചെയ്തു.     എന്നാൽ ഇത് നിക്കിയിൽ നിന്നും മറച്ചു വെച്ചു. എനനാൽ സംഭവം അറിഞ്ഞ് നിക്കി ഇത് ചോദ്യം ചെയ്തതതോടെ വഴക്കിൽ കലാശിച്ചു.


സാഹിലിൻറെ വിവാഹം പത്താം തീയതി ആണെന്ന് മനസ്സിലാക്കിയ നിക്കി ഇത് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സാഹിൽ ഇതിന് ഒരുക്കമായിരുന്നില്ല. ഒടുവിൽ ഇരുവരും കാറിൽ ഹിമാചലിലേക്ക് പോകവെ വഴിയിൽ വാഹനം നിർത്തി സാഹിൽ തന്നെ മൊബൈൽ ഡാറ്റാ കേബിൾ ഉപയോഗിച്ച് നിക്കിയുടെ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹവം മിത്രോണിലെ ദാബയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ മടങ്ങിയെത്തിയ സാഹിൽ വിവാഹം കഴിക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.