ന്യൂ ഡൽഹി: കല്യാണ നടത്താൻ വിസമ്മതിച്ചതിന് യുവാവ് കാമുകിയുടെ വളർത്തച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ (Delhi) പാലത്താണ് സംഭവം. പാലം സ്വദേശിയായ 25കാരന് സുരജ് കുമാറിനെ പൊലീസ് പിടികൂടി. രക്ഷപ്പെടുന്നതിനിടെ പൊലീസ് ഇയാളെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയഴ്ച്ചയാണ് പെൺക്കുട്ടിയുടെ പിതാവായ 50കാരനായ ബിജേന്ദർ സിങ്നെ തലയിൽ നിരവധി മുറുവകളോടെ സോണിയ വിഹാറിൽ നിന്ന് കണ്ടെത്തുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ അന്വേഷണങ്ങൾക്കൊടുവിലാണ് അറിഞ്ഞത് പെൺക്കുട്ടി ബിജേന്ദർ സിങിന്റെ വളർത്ത് പുത്രിയാണെന്ന്. 


Also Read: Arvind Kejriwal വീട്ടുതടങ്കിലെന്ന് AAP; അല്ലെന്ന് Delhi Police


നിരവധി തവണ കല്യാണ ആലോചനയുമായി സുരജ് കുമാർ വീട്ടിലെത്തിയതിനെ തുടർന്ന് ബിജേന്ദ‌ർ സിം​ഗ് പെൺക്കുട്ടിയെ ഉത്തർ പ്രദേശിലുള്ള (UP) യാഥാ‌‌ർഥ മാതാപിതാക്കളുടെ അടുക്കിലേക്ക് അയക്കുകയായിരുന്നു. എന്നാൽ സുരജിന്റെ മാതാപിതാക്കൾ പെൺക്കുട്ടിയുടെ യുപിയിലെ വീട്ടിലെത്തി വീണ്ടും കല്യാണം ആലോചിക്കാൻ ചെന്നിരുന്നു. പക്ഷെ കല്യാണത്തിന് സമ്മതം നൽകാതെ വിജേന്ദർ വാശിപിടിച്ചു. അതിന് തുടർന്നുണ്ടായ ദേഷ്യത്തിലാണ് താൻ കൊല നടത്തിയതെന്ന് സുരജ് പൊലീസിനോട് പറഞ്ഞു.


Also Read: ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു


ആ സംഭവത്തിന് ശേഷം സുരജ് ഒരു പദ്ധതി തയ്യറാക്കി നവംബർ 28 മുതൽ ബിജേന്ദറിനെയും ഭാര്യയെയും പിന്തുടർന്നു. കൃത്യം നടന്ന ദിവസം പ്രതി ബിജേന്ദറുടെ വീട്ടിൽ പ്രവേശിച്ച് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് തലയുടെ ഭാ​ഗത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം പ്രഷർ കുക്കറെടുത്ത് നിരവധി തവണ തലയിൽ അടിച്ചാണ് കൊല ചെയ്തതെന്ന് പൊലീസ് അറിയിച്ചു.