ന്യൂ ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവൾ (Arvind Kejriwal) വീട്ടുതടങ്കിലെന്ന ആരോപണവും ആം ആദ്മി പാർട്ടി (AAP). കേജരിവാളിനെയും മുഖ്യമന്ത്രിയുടെ വസതിയിലുള്ള മറ്റുള്ളവരേയും പുറത്തേക്ക് പോകാൻ ഡൽഹി പൊലീസ് അനുവദിക്കുന്നില്ലയെന്നാണ് AAP ട്വിറ്ററിലൂടെ ആരോപിച്ചിരിക്കുന്നത്.
Important :
BJP's Delhi Police has put Hon'ble CM Shri @ArvindKejriwal under house arrest ever since he visited farmers at Singhu Border yesterday
No one has been permitted to leave or enter his residence#आज_भारत_बंद_है#BJPHouseArrestsKejriwal
— AAP (@AamAadmiParty) December 8, 2020
എന്നാൽ എഎപിയുടെ വാദത്തെ ട്വിറ്ററിലൂടെ തന്നെ Delhi Police നിഷേധിച്ചിരിക്കുകയാണ്. പതിവ് പോലെ മുഖ്യമന്ത്രി രാവിലെ വ്യായമത്തിനായി ഇറങ്ങിയെന്നുള്ള ചിത്രം പങ്കുവെച്ചാണ് ഡൽഹി പൊലീസ് എഎപിയുടെ ആരോപണത്തെ നിഷേധിച്ചത്.
This claim of CM Delhi being put on house arrest is incorrect. He exercises his right to free movement within the law of the land. A picture of the house entrance says it all.@DelhiPolice @LtGovDelhi pic.twitter.com/NCWBB9phDS
— DCP North Delhi (@DcpNorthDelhi) December 8, 2020
Also Read: Bharat Bandh: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു
കഴിഞ്ഞ ദിവസം കേജരിവാൾ സിംഗു അതിർത്തിയലെത്തി കർഷകസമര നേതാക്കളെ കണ്ട് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രിയെ വീട്ടുതടങ്കിലാക്കിയതെന്ന് AAP ആരോപിച്ചത്. ഇതിനെ തുടർന്ന് ഇന്ന് കേജരിവാൾ സന്ദർശിക്കാനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചെന്നും AAP അറിയിച്ചു. പക്ഷെ ആം ആദ്മി പാർട്ടി പ്രവർത്തകരും മറ്റ് പാർട്ടി പ്രവർത്തികരും തമ്മിൽ സംഘർഷ സാധ്യതയുള്ളതിനാൽ സുരക്ഷ വർധിപ്പിച്ചതാണെന്നും, രാവിലെ അദ്ദേഹം വ്യായമത്തിനായി പുറത്ത് ഇറങ്ങിയെന്നും North Delhi DSP ആന്റോ അൽഫോൺസ് അറിയിച്ചു. അതിനിടെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയ AAP എംഎൽഎമാരെ പൊലീസ് തടയുന്ന വീഡിയോയും ആം ആദ്മി ട്വിറ്ററിൽ പങ്കുവെച്ചു
AAP MLA @akhilesht84 was not allowed to meet CM @ArvindKejriwal who's under house arrest.
MLA Akhilesh Tripathi was manhandled by police. #BJPHouseArrestsKejriwal #आज_भारत_बंद_है
pic.twitter.com/r7IC23vo0B pic.twitter.com/RsnwXF0pga— AAP (@AamAadmiParty) December 8, 2020
Also Read: Bharat Bandh: സംസ്ഥാനങ്ങളോട് സുരക്ഷ കർശനമാക്കാൻ കേന്ദ്ര നിർദേശം
അതേസമയം രാജ്യവ്യാപകമായി ഇന്ന് നടക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബന്ദിനെ അനുകൂലിക്കാൻ അരവിന്ദ് കേജരിവാൾ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.