New Delhi : ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽ (Chhatrasal Stadium) വെച്ച് ഗുസ്തി താരം കൊല്ലപ്പെട്ട് കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ (Sushil Kumar) ഡൽഹി പൊലീസ് (Delhi Police) ചോദ്യം ചെയ്തു തുടങ്ങി. ആദ്യ ദിവസം നാല് മണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

 

കഴിഞ്ഞ ദിവസമാണ് സുശീൽ കുമാറിനെയും സഹായിയുമായ അജയ് കുമാറിനെയും ഡൽഹിക്ക് പുറത്ത് മുണ്ടകായിൽ വെച്ച് ഡൽഹി പൊലീസ് പിടികൂടുന്നത്. കേസിന്റെ അന്വേഷണം പല കോണിലൂടെയാണ് നടക്കുന്നതാണ് ഡൽഹി പൊലീസ് അറിയിച്ചു.

 


 

കൃത്യം നടന്നതും അതിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് സുശീലിനോട് ചോദ്യം ചെയ്ത് വരികയാണ്. സുശീലിനെ സഹായിച്ച സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കുറിച്ച് കേസ് അന്വേഷിക്കും. കൂടാതെ കൃത്യം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് സംഭവം പുനഃരാവിഷ്കരണം നടത്തുമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് കൊലപാതകം സംഭവിച്ചതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. 

 


 

സ്റ്റേഡിയത്തിൽ പ്രവേശിച്ചതിന് തുടർന്നുണ്ടായ കൊലപാതകമല്ല. പ്രതികൾ കൊല ചെയ്യപ്പെട്ട ആളെ സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി പാർക്കിങ് സ്ഥലത്ത് വെച്ച് കൃത്യം നടത്തുകയായിരുന്നു. ഈ സമയത്ത് സുശീൽ കുമാറിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. കൃത്യത്തിൽ താരത്തിന്റെ ഇടപെൽ എന്തായിരുന്നു എന്നാണ് പൊലീസ് പ്രഥമിക അന്വേഷണമെന്ന് പൊലീസ് വൃത്തം അറിയിച്ചു.

 


 

തുടർന്നുള്ള ചോദ്യം ചെയ്യലിൽ വസ്തു സംബന്ധമായ പ്രശ്നമാണോ എന്ന് അറിയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. കൂടാതെ കൊല ചൊയ്യപ്പെട്ട സാഗർ റാണയുടെ സുഹൃത്തായ സോനുവിന്റെ സഹോദരനും ഗുണ്ട നേതാവുമായി കാലാ ജതേദിയുമായിട്ടുള്ള സുശീൽ കുമാറിന്റെ ബന്ധവും കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്....  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.