ഗോള്‍ഡ് കോസ്റ്റ്: ഗുസ്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സുശീല്‍ കുമാര്‍ ഗുസ്തിയില്‍ സ്വര്‍ണം നേടി. ഇന്ത്യയുടെ പതിനാലാം സ്വര്‍ണമാണിത്.
74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ പരാജയപ്പെടുത്തിയതാണ് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ സ്വര്‍ണം നേടിയത്. ഇതിന് മുന്‍പ് 2010ലും 2014ലും സുശീല്‍ കുമാര്‍ മെഡല്‍ നേടിയിരുന്നു.
ഗുസ്തിയില്‍ ഇന്ത്യയുടെ ദിവസമായിരുന്നു ഇന്ന്. 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രാഹുല്‍ അവാരെ സ്വര്‍ണം നേടി. വനിതകളുടെ വിഭാഗത്തില്‍ ബബിത കുമാരി വെള്ളിയും നേടിയിരുന്നു. ഇതോടെ 14 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.