ന്യൂഡല്‍ഹി: സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മര്‍ദിച്ചുകൊന്ന് കനാലില്‍ തള്ളിയാതായി റിപ്പോർട്ട്.  കൃത്യം ചെയ്തത് സുഹൃത്തുക്കലായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒഡീഷയിൽ നിന്നും 12 കിലോ കഞ്ചാവുമായി വന്ന 3 അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ


അഭിഭാഷകന്‍ കൂടിയായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ലക്ഷ്യയുടെ പിതാവ് യഷ്പാല്‍ ഡല്‍ഹി പോലീസിൽ അസിസ്റ്റന്റ് കമ്മിഷണറാണ്.  കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തര്‍ക്കമാണ്. ഇരുപത്തിനാലുകാരനായ ലക്ഷ്യ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലെ അഭിഭാഷകനായിരുന്നു. 


Also Read: Mangal Gochar 2024: ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ മകരത്തിലേക്ക്; ഈ രാശിക്കാർ പൊളിക്കും!


ലക്ഷ്യ കോടതിയിൽ ക്ലാര്‍ക്കായിരുന്ന വികാസ് ഭരദ്വാജില്‍നിന്ന് ലക്ഷ്യ കുറച്ച് പണം കടം വാങ്ങിയിരുന്നു. പക്ഷെ പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കൊടുത്തില്ല. വികാസ് പലതവണ ചോദിച്ചിട്ടും ലക്ഷ്യയ്ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ഇതിന്റെ പകയില്‍ കഴിയുകയായിരുന്നു വികാസ് ഇക്കഴിഞ്ഞ ജനുവരി 22 ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ലക്ഷ്യ ഹരിയാണയിലേക്ക് പുറപ്പെട്ടപ്പോൾ അഭിഷേകിനൊപ്പം ലക്ഷ്യയുടെ യാത്രയിൽ കൂടെപ്പോയി.  


Also Read: Shani Dev Favourite Zodiac Sign: ശനിയാഴ്ച ശനി ദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനനേട്ടം!


 


ശേഷം വിവാഹം കഴഞ്ഞ് മടങ്ങുന്നതിനിടെ നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരം ഇവർ വാഷ് റൂം ആവശ്യത്തിനായി എന്നും പറഞ്ഞ് ലക്ഷ്യയുടെ കാര്‍ ഒരിടത്ത് നിര്‍ത്തിക്കുകയായിരുന്നു. പാനിപ്പത്ത് മുനക് കനാലിനു സമീപത്തായിരുന്നു ഇവർ കാര്‍ നിര്‍ത്തിച്ചയത്. തുടർന്ന് കാറില്‍നിന്ന് ഇറങ്ങിയ ലക്ഷ്യയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ച് കൊലപെടുത്തിയ ശേഷം കനാലിലേക്ക് തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് മൃതദേഹം കണ്ടെത്തുന്നതിനായുള്ള പരിശോധന നടത്തുകയാണ്. സംഭവത്തില്‍ അഭിഷേകിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വികാസിനെ പിടികിട്ടിയില്ല. ഇയാൾ ഒളിവിലാണ്. മകനെ കാണാനില്ലെന്ന് അറിയിച്ച് എസിപി നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.