നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ. ഉഴമലയ്ക്കൽ മണ്ണാരംകോട് കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ അനിൽ കുമാർ (50) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ 29ന് രാത്രി 7ന്  കുളപ്പട രാജേഷ് ഭവനിൽ രാജേഷിനെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്സിലാണ് പ്രതി പിടിയി ലായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചോദിച്ച പണം നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അസഭ്യം വിളിച്ച ശേഷം രാജേഷിനെ ദേഹോപദ്രവം നടത്തുകയും തുടർന്ന് കയ്യിൽ കരുതിയ വെട്ടുകത്തി കെ‌ാണ്ട് രാജേഷിനെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. രാജേഷിന്റെ പക്കൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.


ALSO READ: ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ


കഴിഞ്ഞ ജനുവരി 31 ന് രാത്രി 8.30 ഒാടെ സ്കൂട്ടറിൽ വരുകയായിരുന്ന പുളിമൂട് മേലതിൽ വീട്ടിൽ ബിനുവിനെ വണ്ടയ്ക്കലിന് സമീപം വച്ച് കയ്യിൽ കരുതിയ ഇരുമ്പ് പൈപ്പ് കഷണം കെ‌ാണ്ട് അടിച്ച കേസിലും അനിൽ കുമാർ പ്രതിയാണ്.ആര്യനാട് പൊലീസ് പിടി കൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.